Latest News

പാറമ്പുഴ സംഗമം ഈ ശനിയാഴ്ച ബർമിംഗ്ഹാമിൽ , ചാക്കോസാർ ഉത്‌ഘാടനം ചെയ്യും

2017-10-03 07:26:11am |

ബർമിംഗ്ഹാം . കോട്ടയം ജില്ലയിലെ പാറമ്പുഴയിൽ നിന്നും യു കെ യിലേക്ക് കുടിയേറിയ ആളുകളുടെ  ഈ വർഷത്തെ കൂട്ടായ്മ ഈ ശനിയാഴ്ച ബർമിംഗ്ഹാം എഡിങ്ങ്ടണിൽ ഉള്ള ക്രൗൺ ക്ളബ് ഹാളിൽ നടക്കും , പാറമ്പുഴ ഹോളി ഫാമിലി ഹൈ സ്‌കൂൾ മുൻ അധ്യാപകനും യു കെ യിലുള്ള മുഴുവൻ പാറമ്പുഴ ക്കാരുടെയും അധ്യാപകനുമായ കുഴിച്ചാലിൽ കെ ഓ ചാക്കോ സാർ സംഗമം ഉത്‌ഘാടനം ചെയ്യും . പാറമ്പുഴ ബത്‌ലഹേം പള്ളിയുടെ മുൻ അസിസ്റ്റന്റ് വികാരി ഫാ. വിപിൻ ചിറയിൽ സംഗമത്തിൽ മുഖ്യാഥിതി ആയി പങ്കെടുക്കും . ബാല്യകാലം മുതൽ ഒരുമിച്ചു കളിച്ചും ,പഠിച്ചും  പങ്കുവച്ചും വളർന്നു വന്ന്  ജോലി  സൗകര്യാർത്ഥം യു കെ യിലേക്ക് കുടിയേറിയ പാറാമ്പുഴക്കാരുടെ സംഗമം മറ്റു നാട്ടു കൂട്ടങ്ങളുടെ സംഗമങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ പരിപാടികളുമായാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു , രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന സംഗമം ഒരു മുഴുവൻ ദിന പരിപാടിയായണ് സംഘടിപ്പിച്ചിരിക്കുന്നത് . പരിചയപ്പെടുത്തലുകളും ആമുഖങ്ങളും ഒന്നും ആവശ്യമില്ലാതെ എല്ലാവരും പരസ്പരം അറിയാവുന്നവരും , ബാല്യം മുതൽ ഒരുമിച്ചു വളർന്നു വന്നവരുമായതിനാൽ നാടിന്റെ ഓർമ്മകളും ഗൃഹാതുരത്വ സ്മരണകളും കൊണ്ട് നിറഞ്ഞു നിൽക്കും . ഇനിയും പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ  സംഗമം കോഡിനേറ്റർ ആയ  സാജു വർഗീസ് പ്ലാപ്പറമ്പിലുമായി ബന്ധപെടുക