Latest News

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേള ഒക്ടോബർ 14 ന് ലിവർപൂളിൽ

2017-10-05 03:18:32am |
ലിവർപൂൾ  മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക) ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേള ഒക്ടോബർ മാസം 14 ശനിയാഴ്ച  ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇൻറർനാഷണൽ സ്കൂളിൽ വച്ചായിരിക്കും നടക്കുന്നത്. രാവിലെ 10ന്  കലാമേള യുക്മ ദേശീയ ഉപാദ്ധ്യക്ഷ ഡോ. ദീപാ ജേക്കബ് ഉദ്ഘാടനം ചെയ്യും. റീജിയൻ പ്രസിഡന്റ് ശ്രീ.ഷീജോ വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി തങ്കച്ചൻ എബ്രഹാം സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ കലാമേള ജനറൽ കൺവീനർ ശ്രീ. തമ്പി ജോസ്, നാഷണൽ ട്രഷറർ ശ്രീ.അലക്‌സ് വർഗ്ഗീസ്, നാഷണൽ ജോയിന്റ് സെക്രട്ടറി ശ്രീമതി. സിന്ധു ഉണ്ണി, ലിംകാ പ്രസിഡന്റ് ശ്രീ.മനോജ് വടക്കേടത്ത് ഉൾപ്പടെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
   കലാമേളയുടെ ഒരുക്കങ്ങൾ വളരെ ചിട്ടയോടെ പുരോഗമിച്ച് വരുന്നു. കലാമേള ജനറൽ കൺവീനർ ശ്രീ. തമ്പി ജോസിന്റെയും റീജിയൻ പ്രസിഡന്റ് ശ്രീ. ഷീജോ വർഗ്ഗീസിന്റെയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തിച്ച് വരുന്നത്. നോർത്ത് വെസ്റ്റ് റീജിയൻ ആർട്സ് കോഡിനേറ്റർ ശ്രീ.ജോയി അഗസ്തി, വൈസ് പ്രസിഡന്റ് ശ്രീ.ഷാജി വരാക്കുടി, സെക്രട്ടറി ശ്രീ. തങ്കച്ചൻ എബ്രഹാം, ജോയിന്റ് സെക്രട്ടറി ശ്രീ. ഹരികുമാർ.പി.കെ, ട്രഷറർ ശ്രീ.രഞ്ജിത്ത് ഗണേഷ്, ജോയിന്റ് ട്രഷറർ ശ്രീ.എബി തോമസ്, ലിമ പ്രസിഡന്റ് ശ്രീ. ഹരികുമാർ ഗോപാലൻ,   ലിംകാ പ്രസിഡന്റ് ശ്രീ. മനോജ് വടക്കേടത്ത്, സെക്രട്ടറി ശ്രീ.ഫിലിപ്പ് കുഴിപ്പറമ്പിൽ, ശ്രീ.ബിജു പീറ്റർ, ശ്രീ.തോമസ് ജോൺ,  ശ്രീ.തോമസ്കുട്ടി ഫ്രാൻസീസ് എന്നിവരും അംഗ അസോസിയേഷൻ പ്രസിഡൻറുമാരുൾപ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് 
കലാമേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
കലാമേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അതാത് അസോസിയേഷൻ ഭാരവാഹികൾ മുഖാന്തിരം പ്രത്യേക അപേക്ഷാ ഫോറത്തിൽ ഒക്ടോബർ 10 ന് മുൻപായി താഴെ പറയുന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
 
നോർത്ത് വെസ്റ്റ് റീജിയൻ  കലാമേള വൻ വിജയമാക്കുവാൻ  എല്ലാവരേയും കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി തങ്കച്ചൻ എബ്രഹാം സ്വാഗതം ചെയ്തു കൊള്ളുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ഷീജോ വർഗ്ഗീസ് - 07852931287,
ജോയി അഗസ്തി - O7979188391,
ബിജു പീറ്റർ - O7970944925.
 
കലാമേള നടക്കുന്ന വേദിയുടെ വിലാസം:-
ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ,
ഹീലിയേഴ്സ് റോഡ്, ഓൾഡ്സ്വാൻ,
ലിവർപൂൾ, L13 4DH.