Latest News

മിഡ്‌ലാണ്ട്സ് കലാമേളയുടെ സമയക്രമം പുറത്തിറക്കി

2017-10-07 02:49:53am | നോബി കെ ജോസ്

യുക്മ മിഡ് ലാ ൻഡസ്‌ റീജനൽ കലാമേള വോൾവർ ഹാംപ് ടണടുത്ത് ടിപ്പ്ടണിലുള്ള ആർ എസ് എ അക്കാദമിയിൽ നടക്കും. . കലാരംഗത്തും കായികരംഗത്തും യുക്മ ചാമ്പ്യൻ പട്ടം നിലനിർത്തുന്ന റീജൻ .ഒക്ടോബർ 28 നു നടക്കുന്ന ദേശീയ കലാമേളയിൽ അവസരം പരമാവധി പ്രയോജന പ്പെടുത്തി ചാമ്പ്യൻ ഷിപ്പ് നിലനിർത്തുവാനായുള്ള തയാറെടുപ്പിലാണ് റീജനിലെ അംഗ അസോസിയേഷനുകൾ .കലാമാമാങ്കത്തിന് ഒരുനാള്‍ മാത്രം ബാക്കി നില്‍ക്കെ എല്ലാവിധ ഒരുക്കങ്ങളും സംഘാടകര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

അതേസമയം കലാമേളയിലെ മൂന്നു സ്റ്റേജുകളിലായി നടക്കുന്ന വിവിധ മത്സര ഇനങ്ങളുടെ സമയക്രമം റീജണല്‍ കമ്മിറ്റി പ്രസിദ്ധീകരിച്ചു.രാവിലെ പത്തുമണിക്ക് തുടങ്ങി വൈകിട്ട് എട്ടുമണിയോടെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.മുന്‍വര്‍ഷങ്ങളെക്കാള്‍ മത്സരാര്‍ത്ഥികള്‍ കൂടുതലായതിനാല്‍ രാവിലെ ഒന്‍പതു മണിക്ക് ചെസ്റ്റ് നമ്പര്‍ വിതരണം ആരംഭിച്ച് കൃത്യം പത്തുമണിക്ക് തന്നെ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് സംഘാടക കമ്മിറ്റി അറിയിച്ചു. അംഗ സംഘടനകളും മാതാപിതാക്കളും മത്സരാര്‍ത്ഥികളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് കൃത്യ സമയത്ത് കലാമേള വേദിയില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

 വിശദമായ സമയക്രമം ചുവടെ

അസോസിയേഷനുകളുടെ പങ്കാളിത്തം കൊണ്ടും മൽസരാർധി കളുടെ ഏണ്ണം കൊണ്ടും മിഡ് ലാ ൻഡസ്‌ റീ ജ ൻ ഇ ക്കുറിയും ചരിത്രം കുറിക്കും പത്തൊൻപതിൽ പതിനെട്ട് അംഗ അസോസിയേഷനിൽനിന്നും അഞ്ഞുറോളം എൻട്രികൾ ലഭിച്ചു കഴിഞ്ഞു യുക്മ നാഷണൽ കലാമേള ഒഴിച്ചാൽ ഏറ്റവും കുടുതൽ ആളുകൾ പങ്കെടുക്കുന്ന കലാമേളയും മിഡ് ലണ്ട്സ് റിജിയണൽ കലാമേള തന്നെ .കലാമേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കാനും എല്ലാ കലാപ്രേമി കളെയും നാളെ  ടിപ്പ്ടണിലേക്ക് സ്വാഗതം ചെയ്യുന്നതായി കലാമേള കമ്മിറ്റി അറിയിച്ചു.
 
വേദിയുടെ വിലാസം . RSA ACADEMY BILSTON ROAD TIPTON DY 4 0 BZ