Latest News

കാരുണ്യ സ്പർശവുംമായി ഇടുക്കി ജില്ലാ സംഗമം! അസ്സീസി സ്നേഹാശ്രമത്തിൽ ഒരു നേരത്തേ ആഹാരത്തിനുള്ള രൂപ

2017-10-22 04:41:13am |

ഇടുക്കിജില്ലയുടെ വിവിധ ഭാഗത്തായി  അസ്സീസി ഭവൻ,  സ്നേഹാശ്രമം,    ആകാശ പറവകൾ എന്നപേരിൽ ഒൻപതോളം  അനാഥാലങ്ങൾ അസ്സീസി സന്യസ്തരുടെ നേത്യത്തിൽ നടത്തിവരുന്നു.
ഇതിൽ 136 ഓളം അംഗങ്ങൾ ഉള്ള കുമളി,അട്ടപ്പള്ളത്തുള്ള അസ്സീസി സ്നേഹാശ്രമത്തിൽ ഇടുക്കി ജില്ലാ സംഗമത്തിന് ഒരു നേരത്തേ ആഹാരത്തിനുള്ള രൂപാ കൊടുക്കുവാൻ സാധിച്ചു.

 ഇടുക്കി ജില്ലാ സംഗമം ഓണത്തോട് അനുബന്ധിച്ച്  രാജാക്കാട് ഉള്ള കരുണാ ഭവനിൽ ഒരു നേരത്തേ ആഹാരം കൊടുത്തിരുന്നു. ഇടുക്കിജില്ലാ സംഗമത്തിന്റെ മുൻ ഒരുവർഷങ്ങളിലെ വിജയവും, അംഗങ്ങളുടെ നല്ല സഹകരണവും, വെക്തി ബന്ധങ്ങളും, അതു പോലെ തെരഞ്ഞ് എടുത്ത 15 കമ്മറ്റി മെബേഴ്സിന്റെ കൂട്ടായ പ്രവർത്തനവും    ആണ്   ഈ രണ്ടു സ്ഥാപനങ്ങൾക്ക് ചെറിയതായ  ഒരുസഹായം ചെയ്യാൻ ഇടയാക്കിയത്. സ്നേഹാശ്രമത്തിൽ ഇടുക്കി ജില്ലാ സംഗമത്തിന്റെ തുക കൈമാറിയത് മുൻ കൺവീനർ റോയിയുടെ സഹോദരനാണ്.

ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വർഷത്തെ ക്രിസ്മസ്, ന്യൂ ഇയ്യറിനോട് അനുബന്ധിച്ചു നടത്തുന്ന  വാർഷിക ചാരിറ്റികൾക്കുള്ള  അപ്പീലുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു, ഒക്ടോബർ 22 ന് കൂടുന്ന കമ്മറ്റിയിൽ തീരുമാനം എടുക്കുന്നതാണ്. ഇടുക്കിജില്ലയിൽ ഉള്ള വളരെ സഹായം ആവശ്യമുള്ള വെക്തികളുടെയോ സ്ഥാപനത്തിന്റയോ വിവരങ്ങൾ നിങ്ങൾക്ക് സംഗമം കമ്മറ്റിയെ  അറിക്കാവുന്നതാണ്.ലഭിക്കുന്ന എല്ലാ അപേഷകളിൽനിന്നും ഏറ്റവും പ്രാധാന്യം അർഹിക്കുന്ന രണ്ടെണ്ണം മാത്രമാണ് കമ്മറ്റി അങ്ങീകരിക്കുക .
                    


ഇടുക്കിജില്ലയിൽ  മാത്രം കട്ടപ്പന അസ്സീസി സ്നേഹാശ്രമത്തിന്റെ കീഴിൽ ഒൻപതോളം അനാഥ, അഗതി മന്ദിരങ്ങൾ പ്രവർത്തിക്കുന്നു. കൂടാതെ  ഒരു സ്ഥാപനം  തമിഴ്‌നാട്ടിലെ  തേനി, അൻപില്ലതും നടത്തിവരുന്നു   ഇതിൽ എല്ലാം കൂടി കുട്ടികളും,വൃദ്ധരും, സ്ത്രീകളും,  മനോരോഗികളും, അനാഥരും, വികലാംഗരും ആയി 1900 അന്തേവാസികൾ ആണ് ഉള്ളത്. നല്ലവരായ വെക്തികളുടെ സഹായത്താലും, സഹകരണത്താലും  ഈ സ്ഥാപനങ്ങൾ നല്ല രീതിയിൽ മുൻപോട്ട് പോകുന്നു.

ഈ സ്ഥാപനത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങളും, പരിചരണവും നടത്തിവരുന്നത് അസ്സീസി ഭവൻ അച്ചന്മാരുടെയും, സിസ്റ്റർമാരുടെയും നേതൃത്വത്തിലാണ്. അസ്സീസി സ്നേഹാശ്രമത്തിന്റെ കാരുണ്യ പ്രവർത്തികളെ കുറിച്ച് കൂടുതൽ അറിയുവാനും, വെക്തിപരമായ സഹായം ചെയ്യുവാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി ഈ സ്ഥാപനത്തിന്റെ  ഓഫീസ് വിലാസവും ബാങ്ക് വിവരവും ചുവടെ ചേർക്കുന്നു..

  ASSISI -
SNEHASHRAM,
ATTAPALLAM PO
KUMALY
685509.

 PHONE - 04869223l7

BANK DETAILS
FEDERAL BANK
BRANCH  - KATTAPPANA
ACCOUNT NO - 14260100025265
ACCOUNT NAME
FR . FRANCIS DOMINIC
ASSISI  SNEHASHARAM .