Latest News

യുക്മ നോർത്ത് ഈസ്റ്റ് കലോത്സവത്തിന് ന്യൂകാസിലിൽ ഉജ്വല പരിസമാപ്തി

2017-10-25 09:01:18am |

ന്യൂ കാസിൽ . യുക്മയുടെ പുതിയ റീജിയനായി രൂപമെടുത്ത നോർത്ത് ഈസ്റ്റ് റീജിയണൽ കലോത്സവം ഇന്നലെ ന്യൂകാസിൽ ട്രോക്ക്ലി യൂണിയൻ ജാക്ക് സോഷ്യൽ ക്ലബ്ബിൽ സമാപിച്ചു .മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ് (മാൻ ) ആതിഥേയത്വം വഹിച്ച കലാമേള യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഡോ . ബീന ഉത്‌ഘാടനം നിർവഹിച്ചു .

 

നോർത്ത് ഈസ്റ്റിൽ ആദ്യമായി നടന്ന യുക്മ കലാമേള ഏറെ ആവേശത്തോടെയാണ് അസോസിയേഷനുകളും , അംഗംങ്ങളും സ്വീകരിച്ചത് . വിവിധ കലാമത്സരങ്ങളിൽ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ വിജയികളായവർ ഇരുപത്തി എട്ടിന് നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ പങ്കെടുക്കുന്നതിനായി യോഗ്യത നേടിയിട്ടുണ്ട് . യു കെയിലെ നൂറ്റിപ്പത്തോളം അസോസിയേഷനുകളിൽ നിന്നും പങ്കെടുക്കുന്ന കലാപ്രതിഭകളുമായി എട്ടു മുട്ടുന്നതിനുള്ള ഭാഗ്യം ലഭിച്ച കലാപ്രതി ഭകൾ  തങ്ങൾക്കു ആദ്യമായി ലഭിച്ച ഈ അവസരം ഗുണകരമായി ഉപയോഗിക്കുന്നതിനുള്ള തയാറെടുപ്പിൽ ആണ് . ആതിഥേയ അസോസിയേഷൻ ആയ മാൻ അസോസിയേഷൻ ഗവർണർമാർ പരിപാടികൾക്കും ,കലാമത്സരങ്ങൾക്കും നേതൃത്വം നൽകി