Latest News

മാഞ്ചസ്റ്ററിൽ ഇടവക ദിനവും സൺഡേസ്കൂൾ വാർഷിക ആഘോഷങ്ങളും നാളെ

2017-10-27 02:40:54am | സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റർ:മാഞ്ചസ്റ്ററിൽ സെൻറ് തോമസ് സിറോ-മലബാർ ചാപ്ലയൻസിയിൽ ഇടവക ദിനവും സൺഡേസ്കൂൾ വാർഷിക ആഘോഷങ്ങളും നാളെ നടക്കും.ഉച്ചക്ക് രണ്ടിന് ബാഗുളി സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഇടവക വികാരി റെവ.ഡോ ലോനപ്പൻ അരങ്ങാശേരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും.തുടർന്ന് ടിംബർലി മെതോഡിസ്റ്റ് ചർര്ച്ച് ഹാളിൽ ആണ് പൊതുസമ്മേളനവും കലാപരിപാടികളും നടക്കുക.

ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ മുഖ്യ അതിഥി ആയി പരിപാടികളിൽ പങ്കെടുക്കും.സണ്ടേസ്കൂൾ വിദ്യാർഥികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്ന വിവിധങ്ങളായ  ബൈബിൾ അധിഷ്ഠിത  പരിപാടികൾ ഏവർക്കും മികച്ച വിരുന്നാവുമ്പോൾ ഇടവകയിലെ മാതൃവേദി പ്രവർത്തകർ അടിപൊളി സ്‌കിറ്റുമായി വേദിയിൽ എത്തും.

 വിവിധ കലാ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്യും .കലാപരിപാടികളെ തുടർന്ന് സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.
സണ്ടേസ്കൂൾ അദ്ധ്യാപകരുടെയും ട്രസ്റ്റിമാരുടെയും നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ആഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ഏവരേയും ഇടവക വികാരി റെവ.ഡോ ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം
Sacred Heart church,
Floatshall road,
 Baguley, M23 1HP.