Latest News

എഡിൻബറോ മലയാളി സമാജം ബാഡ്മിന്റൺ ടൂർണമെന്റ് നാളെ

2017-11-10 02:05:35pm | ജോസ് സൈമൺ

എഡിൻബറോ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഓൾ സ്കോട്ലൻഡ് ബാഡ്മിന്റൺ  ടൂർണമെന്റ് നാളെ രാവിലെ പത്തു മണി മുതൽ നടക്കും . സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപത്തി അഞ്ചു ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത് . വിജയികൾക്ക് ക്യാഷ് അവാർഡുകളും , ട്രോഫിയും നൽകും , എഡിൻബറോ മലയാളി സമാജം പ്രസിഡന്റ് ജിം ജോസ്  മത്സരം ഉത്‌ഘാടനം  ചെയ്യും ,മത്സരത്തിൽ എത്തുന്നവർക്കും കാണികൾക്കുമായി മിതമായ നിരക്കിൽ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു , കൂടുതൽ വിവരങ്ങൾക്ക് സെക്രെട്ടറി ജോസ് സൈമണുമായി ബന്ധപ്പെടുക , മത്സരത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .