Latest News

മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോർത്ത് റീജിയന്റെ കുടുംബ സംഗമം നാളെ മാഞ്ചസ്റ്ററിൽ.

2017-11-17 03:27:41am |
മാഞ്ചസ്റ്റർ:- മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോർത്ത് റീജിയന്റെ കുടുംബ സംഗമവും സൺഡേ സ്കൂൾ വാർഷികവും യൂത്ത് കോൺഫറൻസും പതിനെട്ടാം തീയ്യതി ശനിയാഴ്ച മാഞ്ചസ്റ്റർ ലോങ്ങ്സൈറ്റ് സെൻറ്.ജോസഫ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നോർത്ത് റീജിയണിലുള്ള വിവിധ മിഷൻ സെന്ററുകളിലെ കുടുംബങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.  രാവിലെ I0 മണിക്ക് നടക്കുന്ന വി.കുർബാനക്ക് മലങ്കര  കത്തോലിക്കാ സഭയുടെ യുകെ കോഡിനേറ്റർ റവ. ഫാ. തോമസ് മടുക്കുംമൂട്ടിലും, ചാപ്ലയിൻ ഫാ. രഞ്ജിത്ത് മഠത്തിറമ്പിലും കാർമ്മികത്വം വഹിക്കും. 
   തുടർന്ന് "കുടുംബം ഗാർഹിക സഭ " എന്ന വിഷയത്തെ ആസ്പദമാക്കി മാതാപിതാക്കൾക്കും, യുവജനങ്ങൾക്കും, കുട്ടികൾക്കും  വിവിധ സെമിനാറുകൾ ക്രമീകരിച്ചിരിക്കുന്നു. വിവിധ സെമിനാറുകൾക്ക് റവ.ഫാ.ജിൻസൺ, ഡോ.ജേക്കബ്ബ് ജോർജ്, സെഹിയോൻ മിനിസ്റ്ററീസ് എന്നിവർ നേതൃത്വം നൽകുന്നു.
     ഉച്ചയ്ക്കു ശേഷം സൺഡേ സ്കൂൾ വാർഷികവും വിവിധ മിഷൻ സെന്ററുകളിലെ കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെടുന്നു. കുടുംബ സംഗമത്തിൽ വച്ച് വിവിധ സപ്പിമെന്റുകളുടെ പ്രകാശന കർമ്മവും, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനവും നടത്തപ്പെടുന്നു.
    കുടുംബ സംഗമത്തിലും സൺഡേ സ്കൂൾ വാർഷികത്തിലും യുവജന കോൺഫറൻസിനും നോർത്ത് റീജിയണിലുള്ള എല്ലാ കുടുംബാംഗങ്ങളുടെയും പങ്കാളിത്തവും, പ്രോൽസാഹനവും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നതായി ചാപ്ലയിൻ ഫാ.രഞ്ജിത്ത് മഠത്തിറമ്പലും കമ്മിറ്റിയംഗങ്ങളും അറിയിക്കുന്നു.
 
കൂടുതൽ വിവരങ്ങൾക്ക്:-
 
ജോബി വർഗ്ഗീസ് - O7825871317,
രാജു ചെറിയാൻ - O7443630066.
 
ഹാളിന്റെ വിലാസം:-
 
സെന്റ്.ജോസഫ് ആർ.സി.ചർച്ച്,
പോർട്ട്ലാന്റ് ക്രസൻറ്,
മാഞ്ചസ്റ്റർ,
MI3 OBU.