Latest News

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന് നവനേതൃത്വം; അലക്സ് വർഗ്ഗീസ് വീണ്ടും പ്രസിഡന്റ്; ജനീഷ് കുരുവിള ജനറൽ സെക്രട്ടറി; സാബു ചാക്കോ ട്രഷറർ

2017-11-18 01:35:27am |
മാഞ്ചസ്റ്റർ:- യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (എം.എം.സി.എ) 2017-2019 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  അലക്സ് വർഗീസ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 
ജനീഷ് കുരുവിളയാണ് പുതിയ ജനറൽ സെക്രട്ടറി. സാബു ചാക്കോയാണ്  ട്രഷറർ സ്ഥാനത്തെത്തുന്നത്. ഹരികുമാർ.പി.കെ രണ്ടാം തവണയും  വൈസ് പ്രസിഡന്റാകും. സജി സെബാസ്റ്റ്യനാണ് ജോയിന്റ് സെക്രട്ടറി.
 
 ലിസി എബ്രഹാം കൾച്ചറൽ കോഡിനേറ്ററായി രണ്ടാമൂഴമെത്തും. എക്സിക്യുട്ടീവ്  കമ്മിയിലേക്ക് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോബി മാത്യു,  മുൻ ജോയിന്റ് സെക്രട്ടറി ആഷൻ പോൾ,  മുൻ ട്രഷറർ ബിജു.പി.മാണി, മുൻ കമ്മിറ്റിയംഗം മോനച്ചൻ ആന്റണി, ജോബി തോമസ്,  റോയ് ജോർജ്, ജോബി രാജു, കുര്യാക്കോസ് ജോസഫ്, ജോബി മാത്യു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പരിചയസമ്പന്നരും, പുതുമുഖങ്ങളുമുൾക്കൊള്ളുന്ന കമ്മിറ്റിയാണ് അടുത്ത രണ്ട് വർഷം എം.എം.സി.എ യെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
 
കഴിഞ്ഞ രണ്ട് വർഷക്കാലം സംഘടനയെ വളരെ ശക്തമായ നിലയിൽ നയിച്ച ശ്രീ.ജോബി മാത്യുവിനും  സംഘത്തിനും നിയുക്ത കമ്മിറ്റി നന്ദി രേഖപ്പെടുത്തി. അടുത്ത രണ്ട് വർഷങ്ങളിൽ എല്ലാവരുടേയും സഹായ സഹകരണങ്ങൾ ടീം എം.എം.സി.എ യ്ക്ക് വേണ്ടി  സെക്രട്ടറി  ജനീഷ് കുരുവിള അഭ്യർത്ഥിച്ചു.
 
എം.എം.സി.എയുടെ ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ നവംബർ 25 ശനിയാഴ്ച സെന്റ്.ജോൺസ് സ്കൂളിൽ വച്ച് നടത്തും. അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷം ഡിസംബർ 30 ന് ആയിരിക്കും നടത്തുന്നത്. രണ്ട് പരിപാടികളിലേക്കും എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.