Latest News

എഡിൻബറോ മലയാളി സമാജം ബാഡ്മിന്റൺ ടൂർണമെന്റ് ഗ്ലാസ്‌കോ ടീം കിരീടം നേടി

2017-11-24 05:52:21pm | ജോസ് മുളവേലിപുറത്


എഡിൻബറോ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓൾ സ്കോട്ലൻഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഗ്ലാസ്കോയിലെ ലിനു,ഷിബു ടീം ചാമ്പ്യന്മാർ ആയി ,ജ്യോതിഷ് ആൻഡ് ടോണി രണ്ടാം സ്ഥാനം കരസ്ഥമാക്കി .ഷംസീർ ആൻഡ് ശരത് മൂന്നാം സ്ഥാനം കരസ്ഥമാക്കി . എഡിൻബറോ മലയാളി സമാജം പ്രസിഡന്റ് ജിം തോമസ് ട്രോഫികൾ വിതരണം ചെയ്തു .ജോർജ് മാണി , ബിജു ജോണ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗെയിം കോഡിനേറ്റേഴ്‌സ് ആണ് ടൂർണമെന്റിന് തൃത്വം നൽകിയത് .മികച്ച കളിക്കാരനായി ഗ്ലാസ്കോയിൽ നിന്നുള്ള ലിനു ജെയിംസ് അർഹനായി .