Latest News

ആഷ്ഫോർഡിൽ ജനുവരി ആറിന് പിറവി, ഒരു മാസം നീണ്ടു നിൽക്കുന്ന ക്രിസ്മസ് പുതുവത്സര പരിപാടികൾ

2017-12-01 02:03:39am |

ആഷ്ഫോർഡ് ∙ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 13–ാമത് ക്രിസ്മസ്, പുതുവത്സര ആഘോഷം 2018 ജനുവരി 6 ശനിയാഴ്ച വൈകിട്ടു 4 മുതൽ നോർട്ടൻ നാച്ച്ബുൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായി ആഘോഷിക്കുന്നു. ഒരു മാസം നീണ്ടു നിൽക്കുന്ന ക്രിസ്മസ് പുതുവത്സര പരിപാടികൾക്ക് 2017 ഡിസംബർ 1 മുതൽ തുടങ്ങുന്ന കാരൾ സർവീസോടെ ആരംഭം കുറിക്കും.

ashford-newyear3

തപ്പിന്റെയും തുടിയുടെയും കിന്നരത്തിന്റെയും അകമ്പടിയോടെ പുതിയ കാരൾ ഗാനങ്ങളുമായി അംഗങ്ങളുടെ ഭവനത്തിൽ കാരൾഗാനം ആലപിക്കുവാൻ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ഗായകസംഘം എത്തിച്ചേരും.

ടെസ്കോ കമ്മ്യൂണിറ്റി ഹാളിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ  പ്രോഗ്രാം കമ്മിറ്റി കൺവീനറായ ജോൺസൻ മാത്യൂസ് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ (പിറവി) ലോഗോ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ സോനു സിറിയക്ക് (പ്രസിഡന്റ്) ജോജി കോട്ടക്കൽ (വൈസ് പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) ലിൻസി അജിത്ത് (ജോ. സെക്രട്ടറി) മനോജ് ജോൺസൻ (ട്രഷറർ) എന്നിവർക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു. നയന മനോഹരമായ വർണ്ണ പകിട്ടാർന്ന പരിപാടികൾ പിറവിയിൽ അവതരിപ്പിക്കു വാനും പുൽകൂട് മത്സരം നടത്തുവാനും കമ്മിറ്റി തീരുമാനം എടുത്തു.

ashford-newyear36

തുടർന്ന് നടന്ന യുവജന സമ്മേളനത്തിൽ യൂത്ത് പ്രസിഡന്റുമാരായ അലൻ സുനിൽ, ആഗ്ന ബിനോയി എന്നിവർ ക്രിസ്മസ് പുതുവത്സര പരിപാടികൾക്ക് (പിറവി) പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും നവീനമായ പരിപാടികൾ അവതരിപ്പിക്കുവാൻ യുവജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

പരിപാടികളുടെ പരിപൂർണ്ണമായ വിജയത്തിനായി എല്ലാവരും ആത്മാർത്ഥമായി പ്രവർത്തിക്കാൻ ഭാരവാഹികളും പ്രോഗ്രാം കമ്മിറ്റിയും കാരൾ കമ്മിറ്റിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.