Latest News

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ ഇടവകതല ഉത്‌ഘാടനം ബ്രിസ്റ്റോൾ സെന്റ് ജോസഫ് ദേവാലയത്തിൽ ഡിസംബർ 3ന്

2017-12-02 02:10:25am | ജെഗി ജോസഫ്

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ (living Stone) ആദ്യ വർഷം  കുട്ടികളുടെ വർഷമായി മാർ ജോസഫ് സ്രാമ്പിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഇടവകതല ഉത്‌ഘാടനം വരുന്ന  ഞായറാഴ്ച (ഡിസംബർ 3) ഉച്ച കഴിഞ്ഞു 1.45ന് വി. കുർബാനയോട് കൂടി ബ്രിസ്റ്റോൾ ഫിഷ്‌പോണ്ട്സ് സെന്റ്. ജോസഫ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. തദവസരത്തിൽ രൂപതാ ചാൻസലർ ഫാ. മാത്യു പിണക്കാട്ട്, പാസ്റ്ററൽ കോർഡിനേറ്റർ ഫാ. ടോണി പഴയകുളം, ഫാ. അരുൺ കലമറ്റം, ഫാ. ബിബിൻ ചിറയിൽ എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും.

എല്ലാവരെയും തദവസരങ്ങളിലേക്ക് സാദരം ക്ഷണിക്കുന്നുവെന്ന് വികാരി ഫാ. പോൾ വെട്ടിക്കാട്ടും ട്രസ്റ്റിമാരായ  ജോസ് മാത്യു, ലിജോ പടയാട്ടിൽ, പ്രസാദ് ജോൺ എന്നിവർ  അറിയിച്ചു കൊള്ളുന്നു.