Latest News

ലിവർപൂൾ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരഘോഷവും പൊതുയോഗവും ജനുവരി 27 ശനിയാഴ്ച

2017-12-14 02:40:09am | ടോം ജോസ് തടിയംപാട്

ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ക്രിസ്തുമസ് പുതുവത്സരഘോഷവും, വാര്‍ഷിക പൊതുയോഗവും ,പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കലും ജനുവരി മാസം 27ാം തിയതി നടക്കുന്ന വിവരം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു .

ഇതുവരെ മെംബെര്‍ഷിപ്പ് പുതുക്കാത്തവര്‍ 2017 ഡിസംബര്‍ മാസം 31 നു മുന്‍പായി പുതുക്കണമെന്നു LIMA നേത്രുതം അറിയിക്കുന്നു. .മെമ്പര്‍ഷിപ്പ് പുതിക്കിയവര്‍ക്ക് മാത്രമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ യോഗൃതയുള്ളൂയെന്നും അറിയിക്കുന്നു 
 
ജനുവരിമാസം 27ാം തിയതി  വൈകുന്നരം 5 മണിക്ക്  പൊതുയോഗവും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കലും നടക്കും    7  മണിമുതൽ  ക്രിസ്തുമസ് ,പുതുവത്സര ആഘോഷങ്ങള്‍ നടക്കും ഇതിലേക്കായി വിവിധ കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത് .
 
കഴിഞ്ഞ  വര്‍ഷം ഒട്ടേറെ വിതൃസ്ഥങ്ങളായ പരിപാടികളിലൂടെ ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെ മുക്തകകണ്ടമായ പ്രശംസ പിടിച്ചുപറ്റാന്‍ കഴിഞ്ഞ  ലിമയുടെ പേരില്‍ എല്ലാവര്‍ക്കും ക്രിസ്തുമസിന്‍റെയും  ,പുതുവത്സരത്തിന്‍റെയും ആശംസകള്‍ നേരുന്നു .

 

പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുവാൻ  വിളിക്കുക .സോജന്‍ തോമസ്‌ ,07736352874 സിമി ജിജോ 07903793992 .ആഷിഷ് ജോസഫ്‌ 07800838448 

 
പരിപാടി നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസും ,പോസ്റ്റ്‌ കോഡും
ST MICHAELS'S IRISH CENTER 
6 BOUNDARY LINE 
L6 5 JU