Latest News

ഇടുക്കി ജില്ലാ സംഗമം ക്രിസ്മസ്, ന്യൂ ഇയ്യർ ചാരിറ്റി 2500 പൗണ്ടിലേക്ക്

2017-12-18 03:18:28am |
 ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്തുമസ്, ന്യൂ ഇയ്യറിനോടും അനുബദ്ധിച്ചു നടത്തുന്ന വാർഷിക ചാരിറ്റിയിൽ യുകെയിലുള്ള സ്നേഹമനസ്ക്കരുടെ  സഹായത്താല്‍ സംഗമം അകൗണ്ടിലേക്ക് 2500  പൗണ്ട് എത്തിചേർന്നിരിക്കുന്നു.ഇടുക്കി ജില്ലാ സംഗമം ഈ വർഷം നടത്തുന്ന ക്രിസ്മസ് ചാരിറ്റി അവസാന ആഴ്ചകളിലേക്കു കടക്കുകയാണു . നമ്മൾ എല്ലാം യേശുക്രിസ്തുവിന്റെ തിരുപിറവി ആഘോഷിക്കാൻ തയ്യാറെടുത്തുകൊണ്ട് ഇരിക്കുന്ന ഈ സമയത്ത് ഈ രണ്ട് കുടുംബങ്ങളെ കൂടി ഓർക്കണമേ എന്ന് വിനീതമായി ഓർമ്മപ്പെടുത്തുന്നു..
 
 നമ്മുടെ ഇവിടുത്തെ ജീവിത അവസ്ഥയില്‍ നമ്മളാല്‍ കഴിയും വിധം നാട്ടില്‍ അവശത അനുഭവിക്കുന്ന ഈ രണ്ടു കുടുംബങ്ങൾക്ക് ചെറിയ ഒരു ആശ്വാസം നല്കാന്‍ കഴിഞ്ഞാല്‍ ഈ ക്രസ്തുമസ് നോയമ്പ് കാലത്ത് നമ്മള്‍ ചെയ്യുന്നത് വലിയ ഒരു പുണ്യ പ്രവര്‍ത്തി തന്നെ ആയിരിക്കും.
   
 ഇടുക്കി ജില്ലാ സംഗമം രണ്ട് നിർധന കുടുംബങ്ങളെ നിങ്ങൾക്ക്  പരിചയപ്പെടുത്തുന്നു.
 
 തൊടുപുഴ കുമാരമംഗലത്തുള്ള  ഒരു കുടുംബത്തിലെ  മാനസിക രോഗത്തിന് അടിമപ്പെട്ടു കഴിയുന്ന അമ്മയും, രണ്ട് സഹോദരങ്ങളും. ഇവരെ നോക്കുവാനും, സംരക്ഷിക്കുവാനും ഒരാൾ ഇപ്പോഴും കൂടെ വേണം. ഷാജു എന്ന  ഇവരുടെ സഹോദരൻ ഒരു ജോലിക്ക് പോകാൻ സാധിക്കാതെ അമ്മയുടെയും, സഹോദരങ്ങളുടെയും കൂടെ കഴിക്കുന്നു.  ഇവർക്ക് താമസിക്കുവാൻ  അടച്ചുറപ്പുള്ള ഒരുവീടോ  മറ്റു സൗകര്യമോ  ഇല്ല. ടാർപോളിൻ  മറച്ച ഷെഡിൽ ആണ് ഇവരുടെ വാസം . ഇവർക്ക് രണ്ടാൾക്കും ദിവസവും മരുന്നും ഭക്ഷണത്തിനുമായി നല്ലവരായ അയൽക്കാരുടെയും നല്ലമനുഷ്യരുടേയും സഹായത്താൽ ഓരോദിനവും കടന്നുപോകുന്നു. മനസിന്റെ സ്ഥിരത നഷ്ട്ടപെട്ട ഈ കുടുംബത്തിലെ അംഗങ്ങൾക്ക് നിങ്ങളുടെ വരുമാനത്തിൽ നിന്നും ഒരു ചെറു സഹായം ചെയ്താൽ യേശുദേവന്റെ  പിറവിയുടെ  നാളുകളിൽ നിങളുടെ കുടുബത്തിനും സന്തോഷവും, സമാധാനവും നിറഞ്ഞ നല്ലൊരു ക്രിസ്മസ് ആഘോഷമായി മാറും.
 
 
ഇടുക്കി നാരകക്കാനത്തുള്ള  പൂർണ്ണ ആരോഗ്യവാനായ മുപ്പത്തിമൂന്നു വയസ്സ് പ്രായമുള്ള യുവാവ് ആറ് മാസം മുൻപ്പ് സ്ട്രോക്ക് ഉണ്ടായി കട്ടിലിൽ പരസഹായത്താൽ കഴിയുന്നു. ഈ യുവാവിന് ഒരു സർജറി നടത്തിയാൽ ഒരു പക്ഷേഎഴുന്നേറ്റു നടക്കുവാൻ സാധിക്കും എന്ന് ഡോക്ടർമാർ പറയുന്നു. ഈ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു ഈ യുവാവ്. കൂലിപ്പണിക്കാരനായ പിതാവ് അകാലത്തിൽ മരണമടഞ്ഞു, ജേഷ്ഠ സഹോദരൻ കൂലിവേല ചെയ്തു ജീവിക്കുവേ തെങ്ങിൽ നിന്നും വീണു കാലൊടിഞ്ഞു ജോലിക്കു പോകുവാൻ കഴിയാത്ത അവസ്ഥയിലും.     
ഈ കുടുംബത്തിന്റെ ദുരിതം നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കും വിധം ദയനീയമാണ്. മക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം ഇവക്കുവേണ്ടി ഇവരുടെ അമ്മ വളരെ കഷ്ട്ടപ്പെടുന്നു. ഈ കുടുംബത്തിന് ഒരു ചെറു സഹായം നിങ്ങളാൽ കഴിയും വിധം ഉണ്ടായാൽ  ഈ കുടുംബത്തിന് വലിയ കരുണയും, കടാക്ഷവും ആകും. ബൈബിൾ വാക്യം പോലെ, നിങ്ങളുടെ സൽപ്രവർത്തികൾ ദൈവ സന്നിധിയിൽ സ്വർഗീയ നിക്ഷേപമായി മാറും. പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പുന്നതിനേക്കാൾ വലിയ ഒരു പുണ്യം വേറെയില്ല.
 
 നിങൾ നൽകുന്ന തുക ഈ രണ്ടു കുടുംബങ്ങൾക്കുമായി തുല്യമായി വീതിച്ചു നൽകുന്നതാണ്. നിങളുടെ ഈ വലിയ സഹായത്തിനു ഇടുക്കിജില്ലാ സംഗമത്തിന്റെ നന്ദിയും, കടപ്പാടും എപ്പോഴും ഉണ്ടായിരിക്കുന്നതാണ് . ഈ കുടുംബങ്ങളെ സഹായിക്കാനുള്ള നിങളുടെ സഹായം  ഇടുക്കിജില്ലാ സംഗമം അക്കൗണ്ടിൽ അയക്കുക.  ചാരിറ്റിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് കൺവീനർ          പീറ്റർ താണോലി 07713 183350, അല്ലങ്കിൽ മറ്റ്ഏതെങ്കിലും കമ്മറ്റി മെമ്പറുമാരെയോ വിളിക്കാവുന്നതാണ്. 
 
IDUKKIJILLA SANGAMAM
BANK  - BARCLAYS ,        
ACCOUNT NO - 93633802 .    
SORT CODE - 20 76 92 .
 
നിങ്ങളാൽ കഴിയുന്ന ഒരു സഹായം ഈ കുംടുംബങ്ങൾക്ക് നല്കണമേ എന്ന് ഇടുക്കി ജില്ലാ  സംഗമം കമ്മറ്റി വിനീതമായി അപേക്ഷിക്കുന്നു...