Latest News

ഡബ്ല്യുഎംസി അയര്‍ലൻഡ് പ്രവിൻസിന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം ഡിസംബര്‍ 30 ന്

2017-12-23 02:24:21am |

ഡബ്ലിൻ∙ വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലൻഡ് പ്രവിൻസിന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം ഡിസംബര്‍ 30 (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടക്കും. (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). പ്രമുഖ മലയാള സിനിമാ താരം ശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം 4നാരംഭിക്കുന്ന ടാലെന്റ്‌റ് ഷോയില്‍ സംഘനൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കാരള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു. ഡബ്ല്യൂഎംസി കലാതിലകം പുരസ്‌കാരങ്ങളും , ‘നൃത്താഞ്ജലി & കലോത്സവം 2017’ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും, ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. രണ്ടാമത് WMC Social Responsibiltiy Award ഫാ. ജോര്‍ജ്ജ് തങ്കച്ചന് പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും.

അയര്‍ലൻഡിലെ എല്ലാ മലയാളികളെയും ഡബ്ലുഎംസിയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.ഡബ്ല്യുഎംസി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം സജേഷ് സുദര്‍ശനനാണ് ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ കോഡിനേറ്റര്‍. ഡബ്‌ള്യുഎംസി സെക്രട്ടറി ബാബു ജോസഫ് കള്‍ച്ചറല്‍ കോഡിനേറ്ററാണ്.