Latest News

മലയാളി അസോസിയേഷൻ ഓഫ് ആൻട്രിം ക്രിസ്മസ് ആഘോഷം 29 ന്

2017-12-28 02:51:11am |

ആൻട്രിം (നോർത്തേൺ അയർലൻഡ്)∙ പത്തുവർഷമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് നോർത്തേൺ അയർലൻഡിലെ ആൻട്രിമിലുള്ള മാ (മലയാളി അസോസിയേഷൻ ഓഫ് ആൻട്രിം). കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാനാജാതി മതസ്ഥര്‍ ഉൾപ്പെട്ട ഏകദേശം എഴുപതോളം കുടുംബങ്ങൾ അസോസിയേഷനിൽ അംഗങ്ങളാണ്. ഓരോ കുടുംബത്തിന്റെയും പ്രതിസന്ധിയിൽ താങ്ങായി നിൽക്കുക മാത്രമല്ല വളരെ ചിട്ടയോടും അടുക്കോടെയുമുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുക കൂടിയാണ്  സംഘടന ചെയ്തിരിക്കുന്നത്.

നിലവിൽ സിബി തോമസ് പ്രസിഡന്റായും ബെന്നി മാത്യു സെക്രട്ടറിയുമായുള്ള മായുടെ ക്രിസ്മസ് പുതുവത്സരഘോഷങ്ങൾ 29 ന് ആൻട്രിം സെന്റ് ജോസഫ് ചർച്ച് ഹാളിൽ വച്ചു നടക്കും. അസോസിയേഷൻ രൂപീകരിച്ചതിന്റെ പത്താം വാർഷികമായതിനാൽ അന്നേ ദിവസം ദശവത്സരാഘോഷങ്ങളും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.