Latest News

മാസ്സ് ടോൾവർത്തിന്റെ ക്രിസ്തുമസ് പുതുവത്സര പരിപാടികൾ ആഘോഷിച്ചു

2018-01-06 02:54:20am | ജിജോ അരയത്ത്‌

ആഹ്ളാദ  തിമിർപ്പോടെ  ഈ വർഷവും  മാസ്സ്  ടോൾവർത്തിന്റെ  ക്രിസ്തുമസ്  പുതുവത്സര  പരിപാടികൾ മെതോഡിസ്റ് ചർച് ഹാളിൽ വളരെ  വളരെ വിപുലമായി   29/12/17  നു  ആഘോഷിച്ചു .വൈകുന്നേരം    ആറ് മണിയോടെ  പ്രസിഡന്റി  Jayasree N C അധ്യക്ഷതയിൽ  ആരംഭിച്ച  യോഗത്തിൽ  സെക്രട്ടറി  ജോബി  ജോർജ്  ആശംസ  പ്രസംഗം നടത്തി .

കുട്ടികളുടേയും  മുതിർന്നവരുടെയും  വിവിധ  കലാ പരിപാടികളും  ക്രിസ്തുമസ് കരോളും  ആഘോഷങ്ങൾക്കു  കൂടുതൽ  മിഴിവേകി . തുടർന്ന്  സ്നേഹ  വിരുന്നോടെ  ആഘോഷപരിപാടികൾ  സമാപിക്കുകയും ട്രഷറർ  ബിനു  എബ്രഹാം  നന്ദി പ്രകാശനവും  നടത്തി .