Latest News

നോർത്താംപ്ടൺ ചിലങ്ക കേരളൈറ്റ്സ് അസോസിയേഷന് നവ നേതൃത്വം

2018-01-12 01:46:55am |

നോർത്താംപ്ടണിലെ ചിലങ്ക കേരളൈറ്റ്സ് അസോസിയേഷൻ 2018 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 07 .01 .2018  ഞായറാഴ്ച നടന്ന പ്രൗഢ ഗംഭീരമായ ക്രിസ്തുമസ് നവ വത്സര ആഘോഷ പരിപാടികൾക്ക് ശേഷം കൂടിയ ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അസോസിയേഷന്റെ പുതിയ പ്രസിഡന്റ്  ആയി  ചെറിയാൻ കാപ്പാണി കൊച്ചപ്പൻ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ആയി എൽസിക്കുട്ടി ബെനഡിക്ട്, സെക്രട്ടറി ആയി സന്തോഷ് തോമസ്, ജോയിന്റ് സെക്രട്ടറി ആയി സുനി സിബി, ഖജാൻജി ആയി ജിജി കുഞ്ഞുമോൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അസോസിയേഷന്റെ ഈ വർഷത്തെ ആർട്സ് ക്ലബ് സെക്രട്ടറി ആയി  ജിജു ലൂയിസ് , അസിസ്റ്റന്റ് ആർട്സ് ക്ലബ് സെക്രട്ടറി ആയി  സൂസൻ ജോസഫ്  എന്നിവരെയും  എസ്‌സിക്യൂട്ടീവ് കമ്മിറ്റി  മെമ്പർ ആയി  ജോർജ് സെബാസ്റ്റ്യനെയും യുവ ജന പ്രതിനിധി ആയി അനൂപ് തോമസിനെയും യോഗം  ഏകകണ്ഠമായി തെരഞ്ഞെടുത്തു.