Latest News

ക്നാനായ ദർശൻ ; യുകെ കെസിഎ സംഘടിപ്പിക്കുന്ന ഓപ്പൺ ഡിബേറ്റ്

2017-04-01 08:31:52am | സക്കറിയ പുത്തൻകളം

ബർമിങ്ങാം ∙ യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ യുകെ കെസിഎ അംഗങ്ങൾക്കായി ക്നാനായ ദർശൻ എന്ന നാമത്തിൽ തുറന്ന സംവാദത്തിനു വേദി ഒരുക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയും ക്നാനായ മിഷനും എന്ന വിഷയത്തിൽ അടിസ്ഥാനമാക്കി നടത്തുന്ന ഓപ്പൺ ഡിബേറ്റിൽ എല്ലാ യൂണിറ്റ് അംഗങ്ങൾക്കും യൂണിറ്റ് ഭാരവാഹികളുടെ  അനുമതിയോടെ പങ്കെടുക്കാം. സംവാദത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങൾ യൂണിറ്റ് ഭാരവാഹികൾ മേയ് 15 നു മുൻപായി നൽകേണ്ടതാണ്. റജിസ്ട്രേഷൻ ഫീസ് അഞ്ച് പൗണ്ട്.

മേയ് 21 ന് യുകെ കെസിഎ ആസ്ഥാന മന്ദിരത്തിലാണ് ഓപ്പൺ ഡിബേറ്റ് നടത്തപ്പെടുന്നത്. യുകെ കെസിഎ കായിക മേള ഏപ്രിൽ 29 ന് നടക്കും. കായിക മേളയുടെ വിശദ വിവരങ്ങൾക്ക് വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറർ ഫിനിൽ  കളത്തിൽ കോട്ട് എന്നിവരെ ബന്ധപ്പെടണം.

ജൂലൈ എട്ടിന് നടക്കുന്ന 16–ാമത് കൺവൻഷൻ വിജയിപ്പിക്കുവാൻ പ്രസിഡന്റ് ബിജു മടക്കാക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി  സഖറിയ പുത്തൻകുളം, ജോ. ട്രഷറർ ഫിനിൽ കളത്തിൽകോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.