Latest News

തിമര്‍പ്പന്‍ പരിപാടികളുമായി LIMA യുടെ ഈ വര്‍ഷത്തെ ഓണാഘോഷം.. .

2017-04-02 09:10:32am | ടോം ജോസ് തടിയംപാട്
 
ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ   ലിവര്‍പൂള്‍ മലയാളി  അസോസിയേഷന്‍  (ലിമ) യുടെ ഈ വര്‍ഷത്തെ ഓണം പൂര്‍വാധികം  ഭംഗിയായി ആഘോഷിക്കാന്‍   പ്രസിഡണ്ട്‌ ഹരികുമാര്‍ ഗോപാലന്‍റെ  അദൃക്ഷതയില്‍ കഴിഞ്ഞ ദിവസം  കൂടിയ  കമ്മറ്റി. തീരുമാനിച്ചു .
 
വരുന്ന സെപ്റ്റംബര്‍ മാസം 23 ാം തിയതി ലിവര്‍പൂളിലെ പ്രൌഢഗംഭീരമായ  നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ്  പരിപാടികള്‍ അരങ്ങേറുന്നത് . പരിപാടിയില്‍ വച്ചു നേഴ്സിങ്ങ് മേഘലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച, ബാന്‍ഡ് 8 , ബാന്‍ഡ് 7, എന്നി തസ്ഥികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂള്‍ മേഘലയിലെ മലയാളികളെ ആദരിക്കാനും യോഗം തീരുമാനിച്ചു .
കാല ,കായിക, പരിപാടികള്‍ക്കായി രണ്ടു കമ്മറ്റികള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു എന്നു ലിമയുടെ പ്രസിഡണ്ട്‌ ഹരികുമാര്‍ ഗോപാലനും സെക്രെട്ടറി   സെബാസ്റ്റിന്‍ ജോസഫും അറിയിച്ചിട്ടുണ്ട്                            
 
 ഈ വര്‍ഷത്തെ ഓണം  ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു   പ്രസിഡണ്ട്‌ ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു