Latest News

ലെസ്റ്റർ കേരള കമ്മ്യുണിറ്റിയുടെ "ശിശിരോത്സവം" ഫെബ്രുവരി 17ന്

2018-01-26 08:31:01am |

യുകെയിലെ മലയാളികളുടെ കൂട്ടായ്‍മകളിൽ പ്രമുഖസ്ഥാനത്തുള്ള ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി നിസ്തുല സേവനത്തിന്റെ പതിമൂന്നാം വർഷത്തിലേക്കു കടക്കുന്നു . കമ്മ്യുണിറ്റിയുടെ 2017-18 കുടുംബസംഗമവും, വാർഷിക പൊതുസമ്മേളനവും ** “ശിശിരോത്സവം” എന്ന പേരിൽ വിവിധ പരിപാടികളോടെ ഫെബ്രുവരി 17 ശനിയാഴ്ച വൈകിട്ട് 4 മണിമുതൽ Braunstone West social centre-ൽ വച്ച് നടത്തപ്പെടുന്നു. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നടത്തിയ കലോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും , കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രകടനങ്ങളും, *ലെസ്റ്റർ ലൈവ് കലാസമിതിയുടെ* നേതൃത്വത്തിൽ ലൈവ് സംഗീതസന്ധ്യയും , ഒപ്പം സ്‌നേഹവിരുന്നും ഒക്കെയായി ഒരു സായാഹ്നം ഒരുക്കിയിരിക്കുന്നു . LKC യുടെ 2017-2018 ഭരണസമതിയിലേക്ക് പുതിയ ഭാരവാഹികളെയും അന്നേദിവസം തിരെഞ്ഞുടുക്കുന്നതാണ്. എല്ലാവരെയും സ്നേഹാദരങ്ങളോടെ ശിശിരോത്സവത്തിലേക്കു സ്വാഗതം ചെയ്യുന്നു.