Latest News

ഓ ഐ സി സി യുടെ ഇന്ത്യൻ റിപ്പബ്ലിക്കാഘോഷവും ലോക കേരള സഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.ഹരിദാസ് ന് ഊഷ്മള സ്വീകരണവും മാഞ്ചസ്റ്ററിൽ 2,30 ന്

2018-01-27 03:02:17am | സുജു ഡാനിയേല്‍

മാഞ്ചസ്റ്റർ :ഭാരതത്തിന്റെ 69മത് റിപ്പബ്ലിക് ദിനാഘോഷം ഓ ഐ സി സി യുടെ ആഭിമുഖ്യത്തിൽ വിപുലമായി കൊണ്ടാടുന്നു. ഇന്ന്‌ ഉച്ചക്ക് ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന ആഘോഷ പരിപാടിയിൽ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രെവർത്തകർ പങ്കെടുക്കും.ദേശീയ ഗാനത്തോട് കൂടി ആരംഭിക്കുന്ന ചടങ്ങിൽ ഓ ഐ സി സി ദേശീയ കൺവീനർ ടി.ഹരിദാസ് അധ്യക്ഷത വഹിക്കും.

ജോയിന്റ് കൺവീനർ കെ കെ മോഹൻദാസ് റിപ്പബ്ലിക് ദിന സന്ദേശം നൽകും.ഇന്ധ്യൻ ദേശീയതയും പ്രവാസികളും എന്ന വിഷയത്തെ കുറിച്ച് സിമ്പോസിയം,വിവിധ കലാപരിപാടികൾ തുടങ്ങിയവ ചടങ്ങിന് മാറ്റ് കൂട്ടും.ഓ ഐ സി സി യുടെ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള കർമ്മ പരിപാടികൾ യോഗത്തിൽ ചർച്ചാ വിഷയമാകും.

കൂടാതെ ലോക കേരള സഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.ഹരിദാസിനു വൻ സ്വീകരണവുമാണ് ഓ ഐ സി സി ഒരുക്കിയിരിക്കുന്നത്. പ്രസ്തുത ആഘോഷ പരിപാടികൾ വൻവിജയമാക്കുവാൻ മുഴുവൻ പ്രവർത്തകരും കൃത്യ സമയത്തു തന്നെ മാഞ്ചസ്റ്ററിൽ എത്തിചേരണമെന്ന് കൺവീനർ ടി.ഹരിദാസ് വാർത്താകുറിപ്പിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

വിനോദ് ചന്ദ്രൻ 07949830829
സോണി ചാക്കോ 07723306974
ഷൈനു മാത്യു 07872514619