Latest News

ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓൾ യുകെ ബാഡ്മിൻറൺ ടൂർണമെൻറ് ഇന്ന് ഡെർബിയിൽ

2018-01-27 03:32:59am |

യു കെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ 3rd ഓൾ യുകെ ബാഡ്മിൻറൺ ടൂർണമെൻറ്  ഇന്ന്  ഡെർബിയിൽ വച്ചു നടത്തപ്പെടുന്നു. തികച്ചും മലയാളികൾക്കായി നടത്തപ്പെടുന്ന ഈ   ടൂർണമെന്റിൽ ഇന്റർമീഡിയറ്റിലും, അഡ്യാൻസ് ക്യാറ്റഗറിയിലുമായി 46 ടീമുകൾ ഏറ്റുമുട്ടുന്നു.  

രണ്ട് ക്യാറ്റഗറിയിലുമായി യു കെയിലെ മുൻനിര ടീമുകൾ അണിനിരക്കുന്ന ഈ ടൂർണമെൻറിൽ ശക്തമായ മത്സരം തന്നെ നടക്കും.ഇന്ന്    യു കെയിൽ നടത്തപ്പെടുന്ന മികച്ച ടൂർണമെൻറുകളിൽ ഒന്നാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തിൽ നടത്തിവരുന്ന ഈ ടൂർണമെൻറ്.   ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും, സാമൂഹിക, കായിക പ്രവർനങ്ങൾ കൊണ്ടും യു കെ യിലെ മലയാളികൾക്ക് പരിചിതമാണ് ഇടുക്കി ജില്ലാ സംഗമം. കഴിഞ്ഞ ആറ് വർഷങ്ങൾക്കാണ്ട് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തിൽ 21 ലക്ഷം രൂപായോളം നമ്മുടെ നാട്ടിൽ ചാരിറ്റിപ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു കഴിഞ്ഞു. 
 
ഇന്ന്  ശനിയാഴ്ച  രാവിലെ കൃത്യം  10.30ന് തന്നെ രജിഷ്ട്രേഷൻ ആരംഭിക്കുന്നതാണ്. 
രാവിലെ കൃത്യം 11 മണി മുതൽ ഇൻറർമീഡിയേറ്റ് ടീമിന്റെ കളികൾ    തുടങ്ങുന്നതാണ്.  ഉച്ചക്ക് 1 മണിക്ക്‌ ശേഷം അഡ്വാൻസ് ടീമിന്റെ മത്സരങ്ങൾ ആരംഭിക്കുന്നതാണ്. സ്വാതിഷ്ടമായ 
ഉച്ച ഭക്ഷണം 12 മണി മുതൽ ലഭിക്കുന്നതാണ്.  
 
വിജയികൾക്ക്  301,151, 101, 75 കാഷ് പ്രൈസും, ട്രാഫികളും സമ്മാനിക്കുന്നതാണ്. അതോട് ഒപ്പം കാണികൾക്കും സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ടൂർണമെന്റിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. യു കെയുടെ നാനാ ഭാഗത്തു നിന്നും നിരവധി ടീമുകൾ പങ്ക് എടുക്കുന്ന ഈ ബാഡ്‌മിന്റൺ മാമാങ്കത്തിൽ വീറും, വാശിയും നിറഞ്ഞ അതിശക്തമായ ഒരു മത്സരം തന്നെ നടക്കുന്നതാണ്..ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ഓൾ യു കെ ബാഡ്മിൻറൺ ടൂർണമെന്റിലേക്ക് എല്ലാ സ്പോട്സ്  സ്നേഹികളേയും ഇന്ന് ഡെർബിയിലേക്ക് ഹാർദവമായി ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്,
ജെസ്റ്റിറ്റിൻ - 07985656204
ബാബു - 07730 883823
പീറ്റർ - 07713183350
അഡ്രസ്, 
 
Etwall Leisure centre,
Hilton Road, 
Derby,
DE65 6HZ.