Latest News

ലിവർപൂൾ മലയാളി അസ്സോസിയേഷന്‍ (LIMA)ക്ക് പുതിയ നേതൃത്വം .

2018-01-30 03:21:03am | ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ   ലിവര്‍പൂള്‍ മലയാളി  അസോസിയേഷന്‍  (ലിമ) യുടെ  പൊതുയോഗവും വരുന്ന  ഒരുവര്‍ഷത്തെക്കുള്ള  നേത്രുത്തതെയും തിരഞ്ഞെടുത്തു , കഴിഞ്ഞ ശനിയാഴ്ച ലിവര്‍പൂളിലെ ഐറിഷ് ഹാളിലാണ്   പരിപാടികള്‍ നടന്നത് .ടോം ജോസ് തടിയംപാട് , പ്രസിഡണ്ടായും ബിജു ജോര്‍ജ് സെക്രട്ടറിയും ,ബിനു വര്‍ക്കി ട്രഷറായുമുള്ള 17 അംഗ കമ്മറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്

        

കഴിഞ്ഞ വര്‍ഷം പ്രസിഡണ്ട്‌ ഹരികുമാര്‍ ഗോപാലന്‍റെയും സെക്രെറ്ററി സെബാസ്റ്റിന്‍ ജോസഫിന്‍റെയും, ട്രഷര്‍ ജോസ് മാത്യുവിന്‍റെയും    നേതൃത്തത്തില്‍ ഉള്ള കമ്മിറ്റി  വളരെ പ്രശംസിനിയമായ പ്രവര്‍ത്തനത്തിലൂടെ എല്ലാവരുടെയും അംഗികാരം നേടിയാണ്‌ കാലാവധി പൂര്‍ത്തിയാക്കിയത് വളരെ ബൃഹത്തായ ഓണപരിപടിയും , വിഷു,ഈസ്റ്റെര്‍  പരിപാടിയും നന്നായി സംഘടിപ്പിക്കാന്‍  പ്രസിഡണ്ട്‌ ഹരികുമാര്‍ ഗോപാലന്‍റെ നേതൃത്തിലുള്ള കമ്മറ്റിക്ക് കഴിഞ്ഞിരുന്നു ... ഈ വര്ഷം നടത്തേണ്ട പരിപാടികള്‍ക്ക് പുതിയ കമ്മറ്റി രൂപം കൊടുത്തു , .വിഷു,ഈസ്റ്റെര്‍ ആഘോഷവും ,ഓണഘോഷവും ബാര്‍ബിക്കു പര്‍ട്ടിക്കുമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് .
 
വിഷു,ഈസ്റ്റെര്‍ ആഘോഷം ഏപ്രില്‍ 14ാം തിയതി ശനിയാഴ്ച വിസ്റ്റ്‌ന്‍ ടൌണ്‍ ഹാളില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു ,ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 16ാം തിയതി ഞായറാഴ്ച വിസ്റ്റ്‌ന്‍ ടൌണ്‍ ഹാളില്‍ വച്ച് നടത്താനും തീരുമാനിച്ചു പിന്നിടുള്ള പരിപാടികള്‍ അടുത്ത കമ്മറ്റിയില്‍ തീരുമാനിക്കും എന്നറിയിക്കുന്നു . ഈ വര്‍ഷം ലിമയോടൊപ്പം ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍  എല്ലാ ലിവര്‍പൂള്‍ മലയാളികളെയും  ഞങള്‍ വിനയപൂര്‍വ്വം ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു