Latest News

ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെൻറിൽ അനി/സിഡ് പാലക്കൽ, മെബിൻ / വിനോയി സഖ്യം വിജയികളായി

2018-02-01 03:21:30am |

അഡ്വാവൻസ് ക്യാറ്റഗറിയിലും, ഇന്റർമീഡിയേറ്റിലുംമായി46 ടീമുകളെ അണിനിരത്തി ഡെർബിയിൽ വച്ച് ശനിയാഴ്ച നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ഓൾ യുകെ  ബാഡ്മിൻറൺ ടൂർണമെൻറിൽ   ആവേശഭരിതമായ മത്സരത്തിൽ അഡ്വാവൻസ് ക്യാറ്റഗറിയിൽ മാഞ്ചസ്റ്റ്റിൽ നിന്നും ഉള്ള അനി പാലക്കൽ, സിഡ് പാലക്കൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അച്ഛനും, മകനും ആദ്യമായി ആണ് ഒരു മലയാളി ടൂർണമെൻറിൽ പങ്ക് എടുത്തത് എന്ന പ്രതേകതയും ഈ മത്സരത്തിന് ഉണ്ട്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ലണ്ടനിൽ നിന്നും ഉള്ള കെവിൻ / വിവിൻ സഖ്യവും, മൂന്നാം സ്ഥാനത്ത് എത്തിയത്  ജോബി / സിനു സഖ്യവും, നാലാം സ്ഥാനത്ത് ജിജോ / സുനിൽ കൂട്ട് കെട്ടാണ്.

വീറും വാശിയും നിറഞ്ഞ ഇന്റർമീഡിയേറ്റ് മത്സരത്തിൽ അവേശഭരിതമായ ഫൈനലിൽ  ലസ്റ്ററിൽ നിന്നും ഉള്ള മെബിൻ / വിനോയി സഖ്യം ഈ വർഷത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നോർത്താംബറ്റണിന്റെ ഷൈജു / ഭാനു സഖ്യം രണ്ടാം സ്ഥാനവും, ലസ്റ്ററിൽ നിന്നും ഉള്ള  രാഹുൽ / രോഹിത് ടീം മുന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. രാഹുൽ / രോഹിത് നാട്ടിൽ ഇടുക്കി ജില്ലയിൽ തൊടുപുഴ നിവാസികളുമാണ്. നാലാം സ്ഥാനം കരസ്ഥമാക്കിയത് ഷീൻ / ആഷ്ലിൻ  ടീമാണ്. വിജയികൾ യഥാക്രമം 301, 151, 101,75 പൗണ്ടും ട്രോഫികളും കരസ്ഥമാക്കി. അതോട് ഒപ്പം കോർട്ടർ ഫൈനലിൽ എത്തിയ ബാബു / ജിജോ, ജോഷി / ബിജു, ലെവിൻ / മാത്യൂസ്,  അജി/സിബു തുടങ്ങിയ ടീമുകൾക്ക് ട്രോഫിയും നല്കി.  
 
ഇൻറർമീഡിയേറ്റ് വിജയികൾക്ക് കൺവീനർ പീറ്റർ താണോലി, ഔൾ ഫിനാസ് മെമ്പർ മാത്യൂസ്, കമ്മറ്റിക്കാരായ റോയി മാഞ്ചസ്റ്റർ, ഷിബു വാലുംമേൽ, ബെന്നി മേച്ചേരിമണ്ണിൽ, ഇടുക്കി ജില്ലാ സംഗമം മെമ്പേഴ്സും, ടൂർണമെന്റിൽ സഹായിച്ച ഷിബു ഈപ്പൻ, റോസി, രാഹുൽ, രോഹിത്, ജോൺസൺ, ചാൾസ്, മാത്യൂസ് തുടങ്ങിയവർ  ട്രോഫിയും , കാഷ് പ്രൈസും നല്കി. അഡ്വാവൻസ് കാറ്റഗറിയിലെ വിജയികൾക്ക് ജസ്റ്റിൻ റോതർഹാം, ബാബു  നോർത്താബറ്റൺ, ജിമ്മി ജേക്കബ്, ജിമ്മി വെട്ടുകാട്ടിൽ, സിജോ / സൈജു വേലംകുന്നേൽ തുടങ്ങിയവരും സമ്മാനങ്ങൾ വിതരണം ചെയ്തു.
 
ഇടുക്കി ജില്ലാ സംഗമത്തിന്റെ കൺവീനർ പീറ്റർ താണോലി,മലയാളികൾക്കായി നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ബാഡ്മിൻറൺ ടൂർണമെന്റ് ഉത്ഘാടനം നിർവഹിച്ച് രാവിലെ പതിനൊന്നിന് തുടങ്ങിയ ഈ മത്സരത്തിൽ മികച്ച പ്രകടനമാണ് പല ടീമുകളും കാഴ്ചവെച്ചത്.  യുകെയുടെ നാനാ ഭാഗത്തു നിന്നും നൂറിൽപരം കായിക പ്രമികൾ ഈ മത്സരത്തിൽ എത്തി ചേർന്നിരുന്നു.
 
 ഇടുക്കിഇടുക്കിജില്ലാ സംഗമം നടത്തിയ ഈ ടൂർണമെന്റിന് നേത്യത്വം നല്കിയത് ജോയിൻറ്റ് കൺവീനർമാരായ ജെസ്റ്റിനും, ബാബുവും ആയിരുന്നു ഇവരോട് ഒപ്പം മറ്റ് കമ്മറ്റിക്കാരും കൂടെ ചേർന്നപ്പോൾ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ ടൂർണമെന്റ് ഒരുവൻ വിജയമാക്കി തീർക്കുകയും ചെയ്തു.യു കെയിലെ മികച്ച ടൂർണമെന്റുകളിൽ ഒന്നാണ് ഇടുക്കി ജില്ല സംഗമത്തിന്റെ ബാഡ്മിന്റൺ ടൂർണമെൻറ്. ഓൾ യുകെ ബാഡ്മിൻറൺ ടൂർണമെന്റിൽ ഈ വർഷത്തെ വിജയികളായ എല്ലാവർക്കും ഇടുക്കി ജില്ലാ സംഗമത്തിന്റെഎല്ലാവിധ  ആശംസകൾ  നേരുന്നൂ ...അടുത്ത വർഷവും വീണ്ടും കാണാമെന്ന വിശ്വസത്തോടെ പങ്കെടുത്ത എല്ലാ ടീം അംഗകൾക്കും, അതോടൊപ്പം ഈ ടൂർണമെന്റ് വൻ വിജയകരമാക്കാൻ  പ്രവർത്തിച്ച ഇടുക്കിജില്ലക്കാരും അല്ലാത്തവരുമായ  എല്ലാ നല്ലവരായ സ്പോര്ട്സ് പ്രേമികൾക്കും  ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ സ്നേഹം നിറഞ്ഞ നന്ദി അറിക്കുന്നു..