Latest News

യു ബി സി ഗ്ലാസ്‌ഗോയുടെ ഓൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് പത്തിന്

2018-02-03 02:15:36am | ജോ ഇഞ്ചനാട്ടിൽ

യു കെ യിലെ മികച്ച ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായ യുണൈറ്റഡ്  ബാഡ്മിന്റൺ ക്ലബ് ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന  ഓൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റ്  മാർച്ച് പത്തിന് ശനിയാഴ്ച.     യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അനേകം  ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരക്കുന്നതിനായി എല്ലാ വർഷവും ഗ്ലാസ്ഗോയിൽ എത്തി ചേരാറുണ്ട്. ശനിയാഴ്ച രാവിലെ പത്തു മണി മുതൽ മത്സരങ്ങൾ ആരംഭിക്കും.

യു ബി സി    ഗ്ലാസ്ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്കാൻ റിഗ് സ്പോർട്സ് സെന്ററിൽ വച്ചായിരിക്കും മത്സരങ്ങൾ നടത്തപ്പെടുന്നത്. രാവിലെ 10 മണി മുതൽ വയ്കുന്നേരം 6 മണി വരെ ആയിരിക്കും മത്സരങ്ങൾ .  വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും , രണ്ടാം സമ്മാനം 151 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം  101 പൗണ്ടും ട്രോഫിയും നാലാം സമ്മാന 51 പൗണ്ടും ട്രോഫിയും മറ്റനവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.
 
മത്സരാർത്ഥികൾ മാർച്ച് ഒന്നിന് മുൻപായി  പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്. എല്ലാ വർഷവും യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യം കാണിക്കുന്നതിനാൽ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രെജിസ്റ്റർ ചെയ്യുന്ന 30 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.  മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക .
 
ഷിബു ജേക്കബ്  - 07886486775 
ബിനു തോമസ് - 07980968569
ഐവിൻ ജോസഫ്  - 07581161773