Latest News

യുകെ മോനിപ്പള്ളി നിവാസികളുടെ 12 മത് സംഗമം ഏപ്രിൽ 21 ശനിയാഴ്ച

2018-02-03 02:37:13am |

യുകെയിൽ വച്ച് നടത്തപ്പെടുന്ന മികച്ച സംഗമങ്ങളിൽ ഒന്നായ മോനിപ്പള്ളിയിലും പരിസര  പ്രദേശങ്ങളിലും ഉള്ളവർ ഒത്ത് കൂടുന്ന മോനിപ്പള്ളി സംഗമം യുകെയുടെ പന്ത്രാണ്ടാമത് സംഗമം 2018 ഏപ്രിൽ 21ന് സ്റ്റോക്ക് ഓൺ ട്രൺന്റിനടുത്തുള്ള വിൻസ്‌ഫോർഡ്   എന്ന സ്ഥലത്തുള്ള   യുണൈറ്റട് റിഫോർമഡ്  ചർച്ച് ഹാളിൽ  വച്ച്  നടത്തപ്പെടുന്നു. ജിൻസ് തോട്ടപ്ലാക്കിൽ കുടുംബം ആഥിതേയത്ത്വം വഹിയ്ക്കുന്ന സംഗമം രാവിലെ പത്ത് മണിയ്ക്ക് ആരംഭിച്ച്  വെകുന്നേരം ഏഴ് മണിയ്ക്ക് അവസാനിക്കും.

സംഗമത്തിന് മുന്നോടിയായി സംഗമത്തിലെ അംഗങ്ങൾക്കായി നടത്തപ്പെട്ട ക്രിസ്തുമസ്സ് നൂയിയർ ചാരിറ്റി ജനുവരി 31ന് അവസാനിച്ചപ്പോൾ പരിഞ്ഞ് കിട്ടിയ ഒരു ലക്ഷം രൂപ 2 പാവപ്പെട്ട കുടുംബങ്ങൾക്ക്  ഈ മാസം പത്താം തിയതിയ്ക്ക് മുൻപ്  നല്കപെടുന്നതാണ്. സംഗമത്തിന് മുന്നോടിയായി സംഗമത്തിലെ അംഗങ്ങൾക്കായി എല്ലാം മാസത്തിന്റെയും ഒന്നാം തിയതി നടത്തുന്ന വാട്ട്സ്അപ്പ് ക്വിസ് മൽസരത്തിലെ വിജയികൾക്ക്  സംഗമത്തിന്റെ അന്ന് സമ്മാനങ്ങൾ വിതരണം ചെയുന്നതാണ്. ഏപ്രിൽ 21ന്  നടത്തപ്പെടുന്ന സംഗമത്തിലേയ്ക്ക്  മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു .  

Address

Unitted Reformed Church Hall

52 Swanlow Ln, Winsford CW7 1JE

CONTACT . SIJU NOTTINGHAM 07915615725 /SANTHOSH CHELTENHAM 07903006957/ VINOD BIRMINGHAM 07969463179/ JINCE WINSFORD 07940417647