Latest News

ഇടുക്കി ജില്ലാ സംഗമത്തിന് ഇനി ഒരു മാസം കൂടി .സംഗമത്തിന്റെ പ്രമോ വിഡിയോ പുറത്തിറങ്ങി

2017-04-05 01:51:36am | റോയി കട്ടപ്പന

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ സ്നേഹ കുട്ടായ്മ മെയ് മാസം ആറാം തീയതി വുൾ വർഹാംപ്ടെണിൽ നടത്തുവാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ വർഷം ഇടുക്കി യുടെ ജനപ്രതിനിധി ജോയിസ് ജോർജ് എം പി കുടുംബ സമേതം എല്ലാ ഇടുക്കിക്കാരെയും നേരിട്ട് കാണുവാനും, അനുഭവങ്ങൾ പങ്കുവയ്ക്ക്കുവാനും എത്തുന്നു. ഈ വർഷത്തെ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവൻ ആൾക്കാർക്കും ആസ്വാദ്യകരമായ രീതിയിൽ ന്യുതനവും പുതുമയുമാർന്ന രീതിയിൽ നടത്തുവാനുള്ള അണിയറ പ്രവർത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തി വരുന്നു.

 
  ജി സി എസ് ഇ,- എ ലെവൽ പരീക്ഷയിൽ ഇന്നതവിജയം നേടിയ കുട്ടികളെ ഈ ചടങ്ങിൽ ആദരിക്കുന്നതാണ്. ഈ വർഷത്തെ സംഗമം കഴിഞ്ഞ വർഷത്തെതുപോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും, ഉപരിയായി ക്യാൻസർ രോഗികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന ക്യാൻസർ റിസർച്ച് യുകെയ്ക്ക് നമ്മളാൽ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു. എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ കൃൻസർ റിസേർച്ച്മായി ചേർന്ന് ക്യാൻസർ എന്ന മാരക രോഗത്താൽ കഷ്ടപ്പെടുന്ന നിരവധി രോഗികൾക്ക് ഒരു ചെറിയ സഹായം ചെയ്യാൻ കുടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം.
 
 മെയ് മാസം ആറാം തീയതി ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാൻ എത്തുന്നവർ, നിങ്ങൾ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിർന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമ്മുക്ക് സംഭാവന കൊടുക്കുവാൻ 
സാധിക്കും. സംഗമത്തോട് അനുബദ്ധിച്ച് ഇടുക്കി ജില്ലാ സംഗമം ഒരു പ്രമോ വീഡിയോ ഇറക്കി കഴിഞ്ഞൂ.    
ഒരിക്കൽ കൂടി എല്ലാ ഇടുക്കി ജില്ലാക്കാരെയും ഈ കൂട്ടായ്മയിൽലേക്ക് സ്നേഹത്തിന്റെ ഭാഷയിൽ ഹാദ്രവമായി ക്ഷണിക്കുന്നൂ.
 
വേദിയുടെ അഡ്രസ്,
community centre - Woodcross Lane
Bliston , 
Wolverhampton. 
BIRMINGHAM 
WV14 9BW.