Latest News

ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുമായി വീണ്ടും മെഡ്‌വേ കേരളാ കമ്യൂണിറ്റി

2017-02-28 02:03:20pm |

യുകെയിലെ ബാഡ്മിന്റണ്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും ഒരിക്കല്‍കൂടി സുവര്‍ണാവസരമൊരുക്കുകയാണ് കെന്റിലെ മലയാളി അസോസിയേഷനായ മെഡ്‌വേ കേരളാ കമ്യൂണിറ്റി. ഇതു നാലാം വട്ടമാണ് മെഡ്‌വേ കേരളാ കമ്യൂണിറ്റി ഓള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ എട്ടിന് രാവിലെ പത്തു മുത

 

ല്‍ വൈകിട്ട് ആറുവരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന കളിക്കാര്‍ക്ക് യഥാക്രമം 301 പൗണ്ടും ട്രോഫിയും 201 പൗണ്ടും ട്രോഫിയും 101 പൗണ്ടും ലഭിക്കുന്നതാണ്. 

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മാര്‍ച്ച് 20ന് മുമ്പ് 30 പൗണ്ട് ഫീസ് നല്‍കി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

മത്സരങ്ങള്‍വേദിയുടെ വിലാസം: 
Medway Park, Mill Road, Gillingham, ME7 1HF 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
മാത്യു ജേക്കബ് 07940409924 
ജോണ്‍ വര്‍ഗീസ് 
07948380110