Latest News

ഇടുക്കി ജില്ലാ സംഗമം രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് ഒന്‍പതു ദിനങ്ങള്‍ മാത്രം

2017-02-28 02:05:57pm |

ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്ന രണ്ടാമത് ബാഡ്മിന്റണ്‍ 
ടൂര്‍ണമെന്റിന്റെ ആവേശ പോരാട്ടത്തിന് അരങ്ങ് ഒരുങ്ങി കഴിഞ്ഞു. ഇടുക്കി ജില്ലാ സംഗമം നടത്തുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മല്‍ത്സരത്തിന്റെ ഓരോ സെക്കന്റുകളും ആവേശം വിതറി മുന്നേറുമ്പോള്‍ യുകെ മലയാളികളുടെ കായിക ചരിത്രത്തിലെ തന്നെ പ്രധാന ഏടുക
 

 

ളാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത്. 

അടുത്ത മാസം നാലാം തിയതി നോട്ടിംഗ്ഹാമില്‍ നടത്തപ്പെടുത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ രണ്ടാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളിലും തയ്യാറെടുപ്പിലുമാണ് സംഘാടകര്‍. ഇടുക്കി ജില്ലാ സംഗമത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കണ്‍വീനര്‍ ജസ്റ്റിന്‍ എബ്രാഹാം,
ഈ വര്‍ഷത്തെ ജോയിന്റ് കണ്‍വീനര്‍ ബാബു തോമസ് തുടങ്ങിയവരാണ് ബാഡ്മിന്റണ്‍ കളികള്‍ക്ക് നേത്യത്വം നല്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇവരുടെ നേത്വത്തില്‍ യുകെയില്‍ ആദ്യമായി നടത്തിയ ടൂര്‍ണമെന്റ് വിജയകരവും, ബാഡ്മിന്റണ്‍ സ്‌നേഹികളുടെ സഹകരണങ്ങളും ഉറപ്പാക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം ഇവരോട് ഒപ്പം മറ്റ് കമ്മറ്റിക്കാരും കൈ കോര്‍ക്കുന്നു. 

സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്: 

NEELAGIREE  Indian Restaurant, Rotherham.

ANRC Physiotherapy & Aurvedic Massage Clinic, London.

TRUMARK TRAVEL, London.

Allied Financial Service

വിജയികള്‍ക്ക്  കാഷ് പ്രൈസായി യഥാക്രമം
£251, £151, £101, £75. പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്.
കൂടാതെ പ്രോല്‍സഹന സമ്മാനമായി
Quarter finals കളിക്കുന്നവര്‍ക്ക് £50 കാഷ് പ്രൈസും നല്‍കുന്നതാണ്.  അതോടൊപ്പം ഈ വര്‍ഷം മറ്റ് സമ്മാനങ്ങളും കാണികള്‍ക്കും, കളിക്കാര്‍ക്കും  ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. യുകെയില്‍ ഉള്ള എല്ലാ ബാഡ്മിന്‍ണ്‍ സ്‌നേഹികളെയും മാര്‍ച്ച് നാലിന് നോട്ടിഹ്ഹാമിലേക്ക് ഹാര്‍ദവമായി ക്ഷണിച്ച് കൊള്ളുന്നൂ. 

മല്‍സര വേദിയുടെ വിലാസം: 
Billbrough Sports Center 
College way
Nottingham 
NG8 4DQ