Latest News

ഇടുക്കി ജില്ലാ സംഗമത്തിനായി യു കെ യിൽ എത്തുന്ന ജോയിസ് ജോർജ്ജ് എം പി ക്ക് യു കെ യിൽ പത്തിലധികം വേദികളിൽ സ്വീകരണം

2017-04-06 03:02:18am |
വർഷങ്ങളായി നടന്നുവരുന്ന യു കെ യിലെ ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന് ഇപ്രാവശ്യം മുഖ്യാതിഥിയായി സംഘാടകരുടെ ക്ഷണം സ്വീകരിച്ച്‌ എത്തുന്നത് ഇടുക്കിയുടെ സ്വന്തം എം പി ആയ ജോയിസ് ജോർജ്‌ജാണ്.  
    
2014 -ലെ പാർലിമെന്റ് ഇലക്ഷനിൽ,  ഇടുക്കി പാർലിമെന്റ് മണ്ഡലത്തിൽ നിന്നും ഇടുക്കിയുടെ എം പി  ആയി തെരഞ്ഞെടുക്കപെട്ട  ജോയ്‌സ് ജോർജ് യുകെയിൽ ഉള്ള ഒട്ടനവധി ഇടുക്കിജില്ലക്കാരുമായി നേരിട്ടു ബന്ധമുള്ള വ്യക്തിയാണ്. ജോയ്‌സ് ഇടുക്കിയുടെ എം പി ആയി തെരഞ്ഞെടുക്കപെട്ട അന്നുമുതൽ യുകെയിൽ ഉള്ള ഇടുക്കിജില്ലക്കാരുടെ സംഗമത്തിൽ നേരിട്ടു  പങ്കെടുക്കാൻ ഉള്ള ആഗ്രഹം നേരിട്ടും, സംഗമത്തിനുള്ള ആശംസാ സന്ദേശവും, കത്തും  വഴിയും അറിയിച്ചിരുന്നു .
 
അദ്ദേഹത്തെ ഇടുക്കിജില്ലാ സംഗമത്തിൽ മുഖ്യ അതിഥി അയി പങ്കെടുപ്പിക്കിക്കുക എന്നത് യുകെയിലെ ഇടുക്കിജില്ലക്കാരുടെ ആഗ്രഹവുമായിരുന്നു  ആ സുദിനമാണ് മെയ് ആറാം തിയതി  വൂൾവർ ഹാംപ്ടണിൽ ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ ക്ഷണം സ്വീകരിച്ചു എം പി എത്തുമ്പോൾ പൂവണിയുന്നത്.    ഇടുക്കി ജില്ലക്കാരെ  നേരിട്ട് കണ്ട്,  ഇടുക്കിയുടെ വികസന കാര്യങ്ങളും, ടൂറിസം മേഖലയിലെ സാധ്യതകളും,  കൂടാതെ വികസന കാര്യങ്ങളെക്കുറിച്ചുള്ള യൂകെയിലുള്ള പ്രവാസികളുടെ അഭിപ്രായവും  അവരുടെ ക്ഷേമത്തിനുവേണ്ടി നടപ്പാക്കേണ്ട കാര്യങ്ങളും  പാർലമെന്റിന്റെ ശ്രെദ്ധയിൽ പെടുത്തുന്നതിനും   ഈ ഇടുക്കിജില്ലാ സംഗമം അദ്ദേഹം വിനിയോഗിക്കും.
 
 കൂടാതെ  ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്ഷണം സ്വീകരിച്ചു എത്തുന്ന ജോയ്‌സ് ജോർജ്, ഇതിനോടകം യു കെ യിലെ  പത്തോളം പൊതു പരിപാടികളിലും  കൂട്ടായ്മകളിലും പങ്കെടുക്കുന്നതിന് ധാരണയായിട്ടുണ്ട്. ഇനിയും യുകെയിൽ ഉള്ള ഏതെങ്കിലും സംഘടനകൾക്ക് എം പിയെ ആദരിക്കുകയോ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കുകയോ വേണമെങ്കിൽ  ഇടുക്കിജില്ലാ സംഗമം കമ്മറ്റി അംഗകളെ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബെന്ധപെടെണ്ടാതാണ് .
 
 റോയ് മാഞ്ചസ്റ്റർ കൺവീനർ  -07828009530 , ജോയിൻ കൺവീനേഴ്‌സ്  ബാബു തോമസ് -07730883823 , ബെന്നി മേച്ചേരിമണ്ണിൽ - 07889971259 , ഷിബു സെബാസ്റ്റ്യൻ  -07956901683 , റോയ് മാത്യു ലിവർപൂൾ  - 07956901683 
 
    ആറാമത് ഇടുക്കി ജില്ലാ സംഗമത്തിൽ  ഇടുക്കി ജില്ലാക്കാരായ എല്ലാവരുടെയും കുടെ സമയം ചെലവഴിക്കാനും, അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും, എല്ലാവരും മെയ് ആറിനു നടക്കുന്ന ഇടുക്കി  ജില്ലാ സംഗമം എന്ന  കൂട്ടായ്മയിൽ പങ്കുകൊള്ളാൻ സംഘാടക കമ്മിറ്റി ഹാർദ്ദവമായി ക്ഷണിക്കുന്നു. ശ്രീ  ജോയിസ് ജോർജ് എം പി എല്ലാ ഇടുക്കി ജില്ലക്കാരെയും,  ഹാർദ്ദവമായി ക്ഷണിക്കുന്നതിന്റെയും, ഈ സംഗമ കൂട്ടായ്മയിലേക്ക് ക്ഷണിച്ചതിനു ഇടുക്കിജില്ലാ സംഗമം കമ്മറ്റിക്ക്  പ്രത്യേക മായ നന്ദി അറിയിക്കുന്നതിന്റെയും വീഡിയോ  ആശംസ  ചുവടെ ചേർത്തിരിക്കുന്നൂ   
ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വദ്യകരമാക്കാൻ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി  ഓർമ്മിപ്പിക്കുന്നു..
 
           യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്നേഹ കുട്ടായ്മ
യുകെയിലും, ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട്  പതിനാറു ലക്ഷം  രൂപയുടെ സഹായം വിവിധ ഭാഗത്തുള്ള കുടുംബങ്ങളെയും, വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കൻ  സാധിച്ചത് യു കെയിലുള്ള ഒരോ ഇടുക്കിക്കാർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. നമ്മുടെ കൂട്ടായ്മയുടെ ചെറു സഹായം നാട്ടിലുള്ള അശരണർക്കു വരും കാലങ്ങളിലും നമ്മളാൽ കഴിയും വിധം സഹായിക്കാൻ ശ്രെമിക്കാം .
 .
മെയ് മാസം ആറാം തീയതി വ്യത്യസ്ഥമായ കലാപരിപാടികളാലും, വിഭവ സമൃദമായ ഭക്ഷണത്താലും എത്തിച്ചേരുന്ന  മുഴുവൻ ആൾക്കാർക്കും ആസ്വാദ്യകരമായ രീതിയിൽ ന്യുതനവും, പുതുമയുമാർന്ന രീതിയിൽ നടത്തുവാനുള്ള അണിയറ പ്രവർത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തി വരുന്നു. 
 
വേദിയുടെ അഡ്രസ്,
 
community centre - Woodcross Lane
Bliston , 
Wolverhampton. 
BIRMINGHAM 
WV14 9BW.