Latest News

മാല്‍വേണ്‍ സംഗമം എട്ടാം വര്‍ഷവും ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ മാല്‍വെണിലെ മലയാളി നിവാസികള്‍

2017-04-06 03:35:00am |

യുകെയിലെ സംഗമങ്ങളിലെ വേറിട്ട സംഗമമായ മാൽവേൺ സംഗമം എട്ടാം വർഷവും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലണ്ടിലെ കൊച്ചുഗ്രാമമായ മാൽവെണിലെ മലയാളി നിവാസികൾ . മാൽവെണിൽ ജീവിച്ചു , ജോലിയുടെ ഭാഗ മായും ഉന്നത പഠനത്തിനായും ഇവിടെ നിന്നും ബ്രിട്ടന്റെ പല ഭാഗത്തേക്കും മാറിപ്പോയ കൂട്ടുകാരെ ഈ ഗ്രാമത്തിലെ മലയാളി കൂട്ടം ജാതി മത വ്യത്യാസമില്ലാതെ വർഷത്തിൽ ഒരിക്കൽ ഇവിടെ കുടുംബമായി ഒത്തു കൂടുന്നു .

മെയ് 20 ശനിയാഴ്ച തങ്ങളെ കാത്തിരിക്കുന്ന സുഹൃത്തുക്കളെ തേടി കൂട്ടുകാർ എത്തുമ്പോൾ നല്ല സൗഹൃദത്തിന്റെ വർണ്ണ പുഷ്പങ്ങൾ വിരിയും. പ്രവാസ ജീവിതത്തിലെ തിരക്കിലും തങ്ങളോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമായി ആത്മബന്ധം നിലനിർത്താൻ സാധിക്കുമെന്ന് ഓരോ വർഷവും കൂടികാണുന്ന മാൽവെൺ സുഹൃത്തുക്കൾ ഓർമ്മിപ്പിക്കുന്നു .യോർക്ക് ,നനീട്ടൻ ,ബ്രിസ്റ്റോൾ ,ഗ്ലോസ്റ്റർ,ലെസ്റ്റർ ,ഹെരെഫോർഡ് ,റെഡിച് ,വൂസ്റ്റർ ബിർമിങ്ഹാം ,etc .എന്നിവടെന്നൊക്കെ യുള്ള കൂട്ടുകാരെ കാത്തിരിക്കുകയാണ് മാൽവേൺ മലയാളികൾ .

ഈ വർഷത്തെ സംഗമം വിപുലമാക്കുവാനുള്ള അവസാന മിനുക്കു പണിയിലാണ് ഇതിന്റെ സംഘാടകർ. കുട്ടികളുടെ ഉല്ലാസത്തിനും , മുതിർന്നവർക്കുമായി ഒരു മുഴുനീള ദിവസം നീളുന്ന കലാപരിപാടികൾ ആണ് സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കോർഡിനേറ്റർ അറിയിച്ചു. രാവിലെ പത്തു മണി മുതൽ വൈകുന്നേരം ഏഴുമണി വരെ യാണ് സംഗമം ഏർപ്പെടുത്തിയിരിക്കുന്നത് . സംഘാടക സമിതി ക്കുവേണ്ടി റെജി ചാക്കോ ...... 07944681315 ബിജു ചാക്കോ....... 07865087751 ജോസ് മത്തായി ....07894986176