Latest News

അബെര്‍ദീനിലെ ഗ്രാമ്പ്യന്‍ ക്രിക്കറ്റ് ക്ലബിന് ബൗളിങ് മെഷീന്‍ വേണം, നാളെ ഗുണകരമാകുന്നത് നിങ്ങളുടെ മക്കള്‍ക്ക് കൂടിയാകും

2018-03-05 03:40:58am |

ക്രിക്കറ്റ് ആസ്വദിക്കാനും വികസിപ്പിക്കാനുമുള്ള ഉദ്ദേശത്തോടെ 2014 ൽ ഒരുസംഘം ക്രിക്കറ്റ് പ്രേമികൾ അബെർദീൻ കേന്ദ്രമാക്കി സ്ഥാപിച്ചതാണ് ഗ്രാമ്പ്യൻ ക്രിക്കറ്റ് ക്ലബ് (ജിസിസി). തുടക്കത്തിൽ ഗ്രേഡ് 4 ൽ കളിക്കാൻ തുടങ്ങിയ ഗ്രാമ്പ്യൻ, കൂടുതൽ കളിക്കാരെ ടീമിൽ ഉൾപെടുത്തിയപ്പോൾ 2015 ൽ രണ്ടാമത്തെ ടീം നിലവിൽ വന്നു. ആദ്യ ഇലവൻ ടീം സ്ഥിരതയാർന്ന മികച് ചപ്രകടനങ്ങളോടെ ഇപ്പോൾ ഗ്രേഡ് 1 ൽ എത്തി നിൽക്കുന്നു. 2015 ൽ ജോൺസ്റ്റൻ റോസ് ബൗൾ കപ്പ് , 2016 ൽ റീഡ്കപ്പ് , 2017 ൽഗ്രേഡ് 2 ചാമ്പ്യൻസ് തുടങ്ങിയവ ജിസിസിയുടെ നേട്ടങ്ങളിൽ ചിലതു മാത്രം.

കൂടുതൽ ചെറുപ്പക്കാരെ ഇതിലേക്ക് ആകർഷിക്കാനും അവരുടെ ബാറ്റിംഗ് കഴിവുകളെ മികച്ച രീതിയിൽ വാർത്തെടുക്കാനും ഉള്ള ഉദ്ദേശത്തോടെ ജിസിസി ഒരു ബൗളിംഗ്മെഷീൻ വാങ്ങുവാ ൻതാത്പര്യപ്പെടുന്നു. മെഷീൻ വാങ്ങുന്നതിനുള്ള ചെലവുകൾക്കായി ഗ്രാമ്പ്യൻ എല്ലാ ക്രിക്കറ്റ് പ്രേമികളോടും എത്രേം സ്നേഹം നിറഞ്ഞ അഭ്യുദയ കാംഷികളോടും ഉദാരമായി സംഭാവന നൽകുവാൻ അപേക്ഷിച്ചു കൊള്ളുന്നു.

സംഭാവന, ചെറുതോ വലുതോ അത് എത്ര ആയാലും വിലമതിക്കാനാവാത്തതാണ്. നിങ്ങളുടെ സംഭാവനകൾ സുരക്ഷിതമായി നൽകുവാനായി ഈലിങ്ക് ഉപയോഗിക്കുക

https://www.gofundme.com/grampiancricketclub

ഗ്രാമ്പിയൻ ക്രിക്കറ്റ്‌ക്ലബ്ബിന്റെ കഴിഞ്ഞ വർഷത്തെ പെർഫോമൻസ് അറിയുവാനായി

http://www.acagrades.org.uk/aca_grades/results/2/view/2017

http://gccscotland.hitscricket.com/default.aspx