Latest News

സഹൃദയ- ദ വെസ്റ്റ് കെന്റ് കേരളൈറ്റ്സിന് " നവ സാരഥികൾ

2018-03-05 08:45:18am | ജോഷി സിറിയക്

 


കേരള സർക്കാരിന്റെ NORKA അംഗീകാരമുള്ള UK -യിലെ ആദ്യ സംഘടനയും, ഇംഗ്ലണ്ടിലെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ മലയാളം മിഷൻ പ്രവർത്തനങ്ങളുടെ ചുമതലയും നിർവ്വഹിക്കുന്ന, അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്‌ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായായ സഹൃദയ യെ മികവിന്റെ പടവുകളിലേയ്ക്ക് നയിക്കാനായി പുതിയ സാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു. 

 

സണ്ണി ചാക്കോ ക ണി പറമ്പിലിനെ പ്രസിഡന്റായും, ആൽബർട്ട് ജോർജ് കുരിശിങ്കലിനെ സെക്രട്ടറിയായും, ട്രഷറർ ആയി ജയ്സൺ ആലപ്പാട്ടിനെയും, വൈസ് പ്രസിഡന്റായി സുജ ജോഷിയെയും, ജോയിന്റ് സെക്രട്ടറി ആയി സുജിത്ത് മുരളിയെയും, പ്രോഗ്രാം കോ ഓർഡിനേറ്റർ ആയി വിജു വർഗ്ഗീസിനെയും AGM ഏക കണ്ഠേന തെരഞ്ഞെടുത്തു.

ആദ്യകാലം മുതൽ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവും, സഹൃദയയുടെ സ്പന്ദനങ്ങൾ അറിയാവുന്നവരുമായ ഇവരുടെ നേതൃത്വത്തിൽ പ്രവർത്തന പരിചയവും, അനുഭവസമ്പത്തും ഉള്ളവരോടൊപ്പം, നവാഗതരും ചേരുന്നത് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് AGM വിലയിരുത്തി.

എക്സിക്കുട്ടീവ് അംഗങ്ങളായി ബീന തോമസ്, ട്രീസ എമി ജുബിൻ,
ബിജു ചെറിയാൻ, സേവ്യർ ഫ്രാൻസീസ്, മനോഷ് ദേവസ്യ, അബി ആനന്ദ് കൃഷ്ണൻ, ജെയ്സൺ ജോർജ്, സെബാസ്റ്റ്യൻ എബ്രഹാം, ബിബിൻ എബ്രഹാം എന്നിവരെയും AGM തിരഞ്ഞെടുത്തു.

'സഹൃദയ' യുടെ  പ്രസിഡണ്ട് സെബാസ്റ്റ്യൻ എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ദശാബ്ദി നിറവിന്റെ അഴകിൽ നടന്ന AGMൽ ആണ് ഈ വർഷത്തേയ്ക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തത്. സെക്രട്ടറി ബിബിൻ എബ്രഹാം അവതരിപ്പിച്ച വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബേസിൽ ജോൺ അവതരിപ്പിച്ച 80,000 പൗണ്ടോളം കൈകാര്യം ചെയ്ത വിശദമായ ഓഡിറ്റഡ് അക്കൗണ്ടും AGM ആദരങ്ങളോടെ പാസ്സാക്കി.

വനിതകളുടെ പ്രവർത്തനം ഏകോപിപ്പിച് സഹൃദയയുടെ പരിപാടികളിൽ മഹിളകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ബീന തോമസിനും, അംഗങ്ങളുടെ പങ്കാളിത്തവും, കെട്ടുറപ്പും പരിപാടികൾക്ക് ഉറപ്പാക്കിയ ജോയിന്റ് സെക്രട്ടറി മനോഷ് ചക്കാലയ്ക്കലിനും, പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിനോ പോൾ തുരുത്തിയിലിനും AGM ന്റെ അഭിനന്ദനവും നന്ദിയും അറിയിച്ചു.