Latest News

ഏഴാമത് ഇടുക്കി ജില്ലാ സംഗമം മെയ് 12 ന് ബർമിംഹ്ഹാമിൽ

2018-03-10 08:47:46am |

യുകെയിലുള്ള ഇടുക്കി ജില്ലാക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഏഴാമത് കൂട്ടായ്മ മെയ് 12 ന് ശനിയാഴ്ച രാവിലെ 10ണി മുതൽ ബർമിംഹ്ഹാമിൽ വെച്ച് നടത്തപ്പെടുന്നു.

ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വാദകരമാക്കാൻ എല്ലാ ഇടുക്കിജില്ലക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഓർമ്മിപ്പിക്കുന്നു.

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്നേഹ കുട്ടായ്മ യുകെയിലും, ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ട് നിരവധി കുടുംബങ്ങളെയും, വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കൻ സാധിച്ചത് യുകെയിലുള്ള ഒരോ ഇടുക്കിജില്ലക്കാർക്കും അഭിമാനിക്കാനുള്ളതാണ്.

വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവൻ ആൾക്കാർക്കും ആസ്വാദ്യകരമായ രീതിയിൽ ന്യുതനവും, പുതുമയുമാർന്ന രീതിയിൽ നടത്തുവാനുള്ള അണിയറ പ്രവർത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്തിൽ നടത്തി വരുന്നു.

യുകെയിൽ ഉളള എല്ലാം ഇടുക്കി ജില്ലക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ കൂട്ടായ്മയിൽ കുടുംബ സമേധം പങ്ക് ചേരുവാനും, പരസ്പരം പരിചയം പുതുക്കുവാനും ഇടുക്കി ജില്ലാ സംഗമം ഹാദ്വവമായി നിങ്ങളെ ഏവരെയും മെയ് 12ന് ബർമിങ്ങ്ഹാമിലേക്ക് ക്ഷണിക്കുന്നൂ.

വേദിയുടെ അഡ്രസ്,

community centre –

Woodcross Lane

Bliston ,

Wolverhampton.

BIRMINGHAM.