Latest News

മരങ്ങാട്ടുപിള്ളിക്കാർ വൻ ആവേശത്തിൽ, പ്രഥമ യുകെ മരങ്ങാട്ടുപള്ളി സംഗമം ഒരുക്കങ്ങൾ പൂർത്തിയാകുന്നു, ജൂൺ 16 ന് ബേസിംഗ്‌സ്‌റ്റോക്കിൽ

2018-03-10 08:49:20am | ഡാന്റോ മേച്ചേരിൽ

മധ്യതിരുവിതാംകൂറിലെ പുകൾപെറ്റ മരങ്ങാട്ടുപള്ളിയുടെ മക്കൾ യു.കെ.യുടെ മണ്ണിൽ ഒത്തുചേരുന്നു. മധ്യതിരുവിതാംകൂറിലെ മരങ്ങാട്ടുപള്ളി, കോട്ടയം ജില്ലയിൽ പാലായ്ക്ക് അടുത്താണ്. കേരള രാഷ്ട്രിയത്തിലെ മുതിർന്ന നേതാവായ ശ്രി കെ.എം.മാണിയുടെ ജന്മ നാടും, കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വിരാചിക്കുന്ന ലേബർ ഇൻഡ്യ പബ്ലികേഷൻസും മരങ്ങാട്ടു പിള്ളിയെ വേറിട്ടു നിർത്തുന്നു. ആയുർവേദ ചികിൽസാ രംഗത്തും മരങ്ങാട്ടു പിള്ളി പ്രസിദ്ധമാണ്.

കണക്കുകൾ അനുസരിച്ചു മരങ്ങാട്ടുപള്ളിയിൽ തായ്‌വഴിയുള്ള നൂറിലധികം കുടുംബങ്ങൾ 2000 ന് ശേഷം യു.കെ.യിലേക്ക് കുടിയേറിയിട്ടുണ്ട്. ആ കുടുംബങ്ങൾക്ക് നാട്ടുവിശേങ്ങളും വീട്ടുവിശേഷങ്ങളുമായി ഒത്തുകൂടുവാൻ ഇതാ ഒരു വേദി ഒരുങ്ങുകയാണ്. സൗത്ത് ലണ്ടലിനെ ബേസിംഗ്‌സ്‌റ്റോക്കാണ് പ്രഥമ യു.കെ. മരങ്ങാട്ടുപള്ളി സംഗമത്തിന് വേദിയാകുന്നത്.

ജൂൺ പതിനാറ് ശനിയാഴ്ച രാവിലെ പത്തുമുതൽ വൈകുന്നേരം ആറുമണിവരെ എന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. നാടിന്റെ സ്നേഹം പങ്കുവെക്കാനും, പിറന്ന നാടിന് ഉപകാരപ്രദങ്ങളായ എന്തെങ്കിലുമൊക്കെ ഈ സ്നേഹ കൂട്ടായ്മക്ക് ചെയ്യാനാവുമോ എന്ന് കൂടിയാലോചിക്കാനും ഒക്കെയുള്ള ഒരുവേദി എന്നനിലയിലാണ് യു.കെ.യിലെ മരങ്ങാട്ടുപള്ളിക്കാർ ഈ സംഗമത്തെ കാണുന്നത്. കേരള സംസ്കാരത്തെ മാറോട് അണച്ച് കൊണ്ട്, ധാരാളം കലാപരിപാടികൾ പ്രസ്തുത ദിവസത്തിൽ നടത്തപ്പെടുന്നതായിരിക്കും. സംഗമത്തിന് മിഴിവ് ഏകാൻ, യുവജനങ്ങളുടെ ഹരമായി മാറി കൊണ്ടിരിക്കുന്ന, UKയിലെ പ്രസിദ്ധമായ ഗാനമേളട്രൂപ്പ് Sound of Basingstoke Artists- ന്റെ ഗാനമേളയും ഉണ്ടായിരിയ്ക്കുന്നതാണ്.

ബേസിംഗ്‌സ്‌റ്റോക്കിലെ കെംഷോട്ട് വില്ലേജ് ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് പരമാവധി മരങ്ങാട്ടുപള്ളിക്കാർ എത്തുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.

പരിപാടിയെകുറിച്ചുള്ള അന്വേഷണങ്ങൾക്ക്

ഡാന്റോ മേച്ചേരിൽ, ഡോർസെറ്റ് (07551192309), സജി തെക്കെയിൽ, ബേസിംഗ്‌സ്‌റ്റോക്ക് (07703299899) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം :-

Kempshott Village Hall, Pack Lane, Basingstoke – RG22 5HN