Latest News

യു ബി സി ഓൾ യു കെ ബാഡ്മിന്റൺ ടൂർനാമെന്റിൽ ലിനു ഷിബു സഖ്യം ജേതാക്കൾ

2017-04-08 01:31:20am | ജോ ഇഞ്ചനാട്ടിൽ
 യുണൈറ്റഡ് ബാഡ്മിന്റൺ ക്ലബ് ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓൾ യു കെ ബാഡ്മിന്റൺ ടൂർനാമെന്റിൽ യു ബി സി ഗ്ലാസ്‌ഗോയുടെ ലിനു ഷിബു സഖ്യം ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ നോട്ടിംഗ്ഹാമിൽ നിന്നെത്തിയ ജസ്റ്റിൻ ബാബു സഖ്യത്തെ പരാജയപ്പെടുത്തിയാണ് ലിനു ഷിബു സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. യു ബി സി യുടെ തന്നെ ജ്യോതിസ് പ്രവീൺ സഖ്യത്തിനാണ് മൂന്നാം സ്ഥാനം.
 
 യു ബി സി ഗ്ലാസ്‌ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്കാൻ റിഗ്  സ്പോർട്സ് സെന്ററിൽ വച്ച് മാനേജർ ആൻഡി  ടൂർണമെണ്ട് ഉൽഖാടനം ചെയ്തു. യു ബി സി ഗ്ലാസ്ഗോക്ക് വേണ്ടി പ്രവീൺ ടീമുകളെ സ്വാഗതം ചെയ്തു. നേരത്തെ അറിയിച്ചിരുന്നത് പോലെ ശനിയാഴ്ച ഉച്ചക്ക് കൃത്യം പതിനൊന്ന് മണിക്ക് മത്സരങ്ങൾ ആരംഭിച്ചു. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എല്ലാ ടീമുകൾക്കും കുറഞ്ഞത്‌ അഞ്ചു കളികൾ എങ്കിലും കളിക്കാൻ അവസരം നല്കാൻ വേണ്ടി മൂന്ന് ഗ്രൂപ്പുകൾ ആയി തിരിച്ചാണ് പ്രാഥമിക റൌണ്ട് മത്സരങ്ങൾ നടത്തിയത്. പങ്കെടുത്ത ഭൂരി പക്ഷം ടീമുകളും തീ പാറുന്ന പോരാട്ടമാണ് കാഴ്ച വച്ചത്.
 
ഒന്നാം സമ്മാനം നേടിയ ലിനു ഷിബു  സഖ്യത്തിന് ഓൺ കാൾ നഴ്സിംഗ് ഏജൻസി 
ഗ്ലാസ്ഗോ സ്പോൻസർ ചെയ്ത 251  പൌണ്ടും ട്രോഫിയും രണ്ടാം സമ്മാനം നേടിയ ജസ്റ്റിൻ ബാബു സഖ്യത്തിന് ഫുഡ് ഏഷ്യ  ഗ്ലാസ്‌ഗോ  സ്പോണ്സർ ചെയ്ത  151   പൌണ്ടും ട്രോഫിയും മൂന്നാം സമ്മാനം നേടിയ ജ്യോതിസ് പ്രവീൺ സഖ്യത്തിന് ജെ എം ജെ കാറ്ററിംഗ്  ഗ്ലാസ്ഗോ  സ്പോണ്സർ ചെയ്ത    101  പൌണ്ടും ട്രോഫിയും സമ്മാനമായി നല്കി. 
 
 സ്കോട്ലൻഡിലെ ഏറ്റവും മികച്ച  ബാഡ്മിന്റൺ ടൂർണമെന്റ് എന്ന് പേരെടുത്ത ടൂർണമെന്റാണ് യു ബി സി  ഗ്ലാസ്ഗോ ബാറ്റ് മിന്റൻ ടൂർണമെണ്ട്. വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് ഇതിലും വിപുലമായ രീതിയിൽ മത്സരം സംഖടിപ്പിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.