Latest News

അഞ്ചാമത് ലിംക ബാറ്റ്മിന്റന്‍ മത്സരം ഏപ്രില്‍ 29ന്

2017-04-08 10:05:40am | പി ആര്‍ ഒ, ലിംക

ആവേശത്തിന്റെയും കായിക ശക്തിയുടെയും ഒത്തൊരുമയുടെയും സമ്മേളന വേദിയാകുന്ന അഞ്ചാമത് ലിംക ബാറ്റ്മിന്റന്‍ മത്സരം ഈ വരുന്ന ഏപ്രില്‍ 29 ശനിയാഴ്ച ലിംകയുടെ (ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍) സ്വന്തം തട്ടകമായ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കോര്‍ട്ടില്‍ നടക്കാന്‍ വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരിക്കുന്നു.

ലിവര്‍പൂള്‍ മലയാളികളുടെ നിരന്തരമായ ആവശ്യപ്രകാരം മേഴ്സിസൈഡ് കൗണ്ടിയുടെ പരിധിയില്‍ വരുന്ന 5 കൗണ്‍സില്‍ നിവാസികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കായിക മാമാങ്കമാണ് ഇപ്രാവശ്യം നടക്കാന്‍ പോകുന്നത്.

എല്ലാ ശനിയാഴ്ചകളിലും ലിംകയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ബാറ്റ്മിന്റന്‍ ക്ലബ്ബിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുന്ന മത്സരത്തില്‍ ലിവര്‍പൂളിന്റെ സമീപപ്രദേശങ്ങളില്‍ നിന്നുള്ള മികച്ച കളിക്കാരും പങ്കെടുക്കുമ്പോള്‍ ആവേശം എത്രമാത്രം എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഈ അസുലഭ അവസരത്തില്‍ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുവാനും മത്സരം കണ്ടാസ്വദിക്കുവാനുമായി എല്ലാ കായിക പ്രേമികളെയും ലിംക സ്വാഗതം ചെയ്യുന്നു.

വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 200 പൗണ്ടും രണ്ടാം സമ്മാനമായി 100 പൗണ്ടും മൂന്നാം സമ്മാനമായി 75 പൗണ്ടും ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രത്യേക ക്യാഷ് പ്രൈസും കൂടാതെ ട്രോഫിയും നല്‍കുന്നതാണ്. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഏതാനും ടീമുകള്‍ക്ക് കൂടി പങ്കെടുക്കുവാനുള്ള അവസരം ഉണ്ട് എന്ന് സംഘാടകര്‍ അറിയിക്കുകയുണ്ടായി.

രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:

നോബിള്‍ ജോസ് – 07971817310

ജേക്കബ് വര്‍ഗീസ് – 07967018955

ടോം ഫിലിപ്പ് – 07734360642

മനോജ് വര്‍ഗീസ്- 07828787332