Latest News

അച്ചുവിനെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു മരിയാപുരം പള്ളി വികാരിയും

2018-03-31 08:39:37am | ടോം ജോസ് തടിയംപാട്

അനിൽകുമാര്‍ ഗോപിക്കും , അച്ചു ടോമിക്കും, വേണ്ടി ഇടുക്കി ചാരിറ്റി നടത്തുന്ന ഈസ്റ്റര്‍ അപ്പീല്‍ . 2686 പൗണ്ട് ലഭിച്ചു .അച്ചുവിന്‍റെയും . അനിൽകുമാര്‍ ഗോപിയുടെയും ദയനീയാവസ്ഥ വിവരിച്ചുകൊണ്ട് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങൾ വാര്‍ത്ത‍ പ്രസിദ്ധീകരിച്ചിരുന്നു .
അച്ചുവിനെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു മരിയാപുരം പള്ളി വികാരി അയച്ച കത്തും ,ഇതുവരെ ലഭിച്ച പണത്തിന്റെ ബാങ്കിന്‍റെ സമ്മറി സ്റ്റേറ്റ്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ..


രണ്ടു വൃക്കകളും തകരാറിലായ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ പിതാവായ തൊടുപുഴ ,അറക്കുളം ഇലപ്പിള്ളി സ്വദേശി അനിൽകുമാറിനുവേണ്ടിയും അപൂർവ രോഗത്തെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഇടുക്കി, മരിയാപുരം, സ്വദേശിയായ അച്ചു ടോമിയുടെ കണ്ണിനു ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിയ്ക്ക് ഇതുവരെ പൗണ്ട് ലഭിച്ചു. കളക്ഷന്‍ അടുത്ത വ്യാഴാഴ്‌ച 5ാം തിയതി വരെ തുടരും.

അനിൽകുമാറിനു ചികിത്സക്ക് ഇരുപത്തിനാലു ലക്ഷം രൂപ ചിലവുവരും. അച്ചുവിന്‍റെ കണ്ണിനു ശസ്ത്രക്രിയക്കു ആറു ലക്ഷം രൂപ ചിലവുവരും. നിങ്ങളുടെ സഹായമില്ലാതെ ഇവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല .ഇവര്‍ക്ക് കാഴ്ചയും പുതുജീവിതവും നല്‍കാന്‍ നമുക്ക് ഈ ഈസ്റ്റര്‍ ദിനത്തില്‍ ഒരുമിക്കാം
നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കി ഈ വലിയ ആഴ്ചയില്‍ ഈ നല്ല പ്രവര്‍ത്തിയില്‍ പങ്കുചേരണമെന്നു ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റിക്ക് വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..