Latest News

ലീഗ്‌ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുമായി “ബ്രിസ്റ്റോൾ ന്യൂ ഇലവൻസ് “ ക്രിക്കറ്റ് ക്ലബ് . വർണശബളമായ ചടങ്ങിൽ ജേഴ്‌സി വിതരണം ഉദ്ഘാടനം ചെയ്യപ്പെട്ടു

2018-04-09 07:26:32am | ജെഗി ജോസഫ്

ബ്രിസ്റ്റോൾ -: ക്രിക്കറ്റ് ലീഗിൽ മറ്റൊരു കുതിപ്പിനായുള്ള ആവേശമുണർത്തി “ബ്രിസ്റ്റോൾ ന്യൂ ഇലവൻസ് “ പുതിയ ജേഴ്സികൾ പുറത്തിറക്കി. ശനിയാഴ്ച്ച വൈകുന്നേരം ഫിഷ്പോൻഡ്‌സ് സെന്റ് .ജോസഫ്‌സ് ഹാളിൽ നടന്ന യോഗത്തിൽ ആണ് ജേഴ്സികൾ വിതരണം ചെയ്തത് . ക്ലബ്ബിന്റെ പ്രധാന സ്പോൺസറായ ‘ലണ്ടൻ മലയാളം റേഡിയോ ‘ ഡയറക്ടർ ജെറി കുര്യൻ ന്റെ സാന്നിദ്ത്യത്തിൽ ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷൻ ( ബ്രിസ്ക ) പ്രസിഡന്റ് മാനുവൽ മാത്യു യോഗം നിലവിളക്കുകൊളുത്തി ഉത്‌ഘാടനം ചയ്തു . മത്സരങ്ങൾക്കുപരി സൗഹൃദ സമ്പാദനത്തിനും സാമൂഹ്യാവബോധനത്തിനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കാരണമാവട്ടെയെന്നു ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു . ക്ലബ് ചെയർമാൻ മനോജ് വര്ഗീസ്‌ അദ്യക്ഷനായിരുന്നു . ക്ലബ് ട്രെഷററും ടീം ക്യാപ്റ്റനുമായ പ്രതാപ് രാമചന്ദ്രൻ , ക്ലബ് സെക്രട്ടറി നോയൽ നെവിസ് എന്നിവരും സ്റ്റേജിൽ സന്നിഹിതരായിരുന്നു. രതീഷ് ശശി സ്വാഗതവും നോയൽ നെവിസ് നന്ദിയും പറഞ്ഞു .


ബ്രിസ്റ്റോൾ എയ്സ് പ്രതിനിധികളായ ക്യാപ്റ്റൻ ജെയിംസ് തോമസ് (അനു), സെക്രട്ടറി ജെറിൻ മാത്യു എന്നിവർ വിശിഷ്ടതിഥികളായിരുന്നു . ന്യൂ ഇലവൻസ് ഡെവലപ്മെന്റ് ഓഫീസറും ടീം വൈസ് ക്യാപ്റ്റനുമായ ഡെൽമി മാത്യു ,ഫിക്‌സചർ സെക്രട്ടറി രതീഷ് ശശി ,വെൽഫെയർ ഓഫിസർ മിൽട്ടൺ ജോൺ ,ജൂനിയർ കോഓർഡിനേറ്റർ രാകേഷ് ജനാർദ്ദനൻ പിള്ള , ടീം അംഗങ്ങളായ അനീഷ് ,ബേസിൽ ,എബ്രഹാം സിഡ്നി ,സുരേഷ് ,സുരേഷ് ടോം,ജീസ്, ഡയോണി ,ജോഷി ,ഉമേഷ് ,ജോഷി ഡാനിയേൽ ,ദിനേശ് ,റ്റിജു ,ജെറിൽ ,എൽദോ ,ആഷ് ,ജസ്റ്റിൻ , ജോഷി പോൾ,രാജീവ് ,ജിജോ,ജയകുമാർ ,ജോൺ എന്നിവരും സദ്ദസ്സിന്റെ മുൻനിരയിലുണ്ടായിരുന്നു.


ലണ്ടൻ മലയാളം റേഡിയോ ഡയറക്ടർ ജെറി കുര്യൻ ആണ് ജേഴ്‌സി വിതരണത്തിന് തുടക്കം കുറിച്ചത്. ക്യാപ്റ്റൻ പ്രതാപ് രാമചന്ദ്രൻ , വൈസ് ക്യാപ്റ്റൻ ഡെൽമി മാത്യു എന്നിവരാണ് ആദ്യം ജേഴ്സികൾ കൈപ്പറ്റിയത് .തുടർന്ന് ടീം അംഗങ്ങൾ ഒരോരുത്തരായി അവരവരുടെ പേരുകൾ അടങ്ങുന്ന ജേഴ്‌സി കിറ്റുകൾ സ്വന്തമാക്കി. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ സ്നേഹവിരുന്നിലും ക്ഷണിക്കപ്പെട്ടവർ ഉൾപ്പെടെ എല്ലാവരും പങ്കുചേർന്നു.