Latest News

മഴവിൽ സംഗീത വിരുന്ന് ജൂൺ 2 ന് ബോൺമൗത്തിൽ

2018-04-10 07:29:43am | അനീഷ് ജോർജ്

മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ തന്നെയാണ് ഓരോ സംഗീതാസ്വാദകരും മഴവില്ലിനായി കാത്തിരിക്കുന്നത് ..
കഴിഞ്ഞ വർഷത്തെ മഴവിൽ സംഗീത പരിപാടി കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ ഒരുപോലെ ആസ്വാദകരമായിരുന്നു.
അന്ന് വിശിഷ്ട അതിഥികളായെത്തിയ സർഗാത്മ ഗായകന്മാരായ ശ്രീ വിൽസ്വരാജും, DR ഫഹദ് അതുപോലെ തന്നെ യുകെ യുടെ നാനാഭാഗത്തുനിന്നും ഉള്ള പ്രശസ്ത ഗായകരും ചേർന്ന് മഴവില്ലിന്റെ ഏഴുനിറങ്ങളിലൂടെ പകർന്നുതന്നതു ഏഴുസ്വരങ്ങളുടെ സ്വര ലയ താള വിസ്മയമായിരുന്നു.

സംഗീതത്തിന് മുൻ‌തൂക്കം കൊടുത്തുകൊണ്ട് മറ്റു കലാപരിപാടികളും നൃത്ത നൃത്ത്യങ്ങളും ഒത്തുചേരുന്ന ഒരു കലാവിരുന്നാണ് എല്ലാ തവണയും പോലെ ഈ മഴവില്ലിലും ഒരുക്കിയിരിക്കുന്നത് ..സംഗീതത്തിന് മുറിവുണക്കാനും ഹൃദയങ്ങളെ ഇണക്കിച്ചേക്കാനും കഴിയുമെന്നു ശാസ്ത്രം പോലും തെളിയിച്ചിരിക്കുന്നു .

മഴവില്ലിന്റെ സാരഥികളായ , സംഗീതത്തെ ആസ്വദിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുന്ന ദമ്പതികളായ അനീഷ് ജോർജിന്റെയും ടെസ്സമോൾ ജോർജിന്റെയും പരിശ്രമവും ആത്മാർത്ഥതയും സംഗീതതോടുള്ള അഭിനിവേശവുമാണ്‌ ”മഴവിൽ സംഗീതം”..
കൂടെ കരുത്തായി എന്നും നിന്നിട്ടുള്ള ഒരുപിടി സംഗീതപ്രേമികളായ എക്സിക്യൂട്ടീവ് അംഗങ്ങൾ,ഓരോരുത്തരും മഴവില്ലിന്റെ ചരിത്രത്തിൽ സ്വർണലിപികളിൽ എഴുതിച്ചേർക്കപെട്ടവരാണ്‌…

ഏവർക്കും സ്വാഗതം മഴവിൽ സംഗീത സായാഹ്നത്തിലേക്ക്..കൂടുതൽ വിവരങ്ങൾക്ക് അനീഷ് ജോർജ് (07915061105 )