Latest News

ഏഴാമത് ജില്ലാ സംഗമം മെയ് 12ന് നടത്തപ്പെടുന്നതോട് ഒപ്പം ക്യാൻസർ രോഗികൾക്ക് കരുണ ചൊരിയുവാൻ അവസരം ഒരുക്കുന്നു

2018-04-14 07:01:26am |

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ സ്നേഹ കുട്ടായ്മ മെയ് മാസം പന്ത്രണ്ടാം തീയതി വുൾവർഹാംപ്ടെണിൽ നടത്തുവാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഈ വർഷത്തെ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവൻ ആൾക്കാർക്കും ആസ്വാദ്യകരമായ രീതിയിൽ നൂതനവും, പുതുമയുമാർന്ന രീതിയിൽ നടത്തുവാനുള്ള അണിയറ പ്രവർത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തി വരുന്നു.
ഈ വർഷത്തെ സംഗമം മുൻ വർഷങ്ങളിലെ പോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും സൗഹൃദം പുതുക്കുന്നതിനും ഉപരിയായി ക്യാൻസർ രോഗികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന ക്യാൻസർ റിസർച്ച് യുകെയ്ക്ക് നമ്മളാൽ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു.
യുകെയിലെ എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാൻസർ റിസേർച്ചുമായി ചേർന്ന് ക്യാൻസർ എന്ന മാരക രോഗത്താൽ കഷ്ടപ്പെടുന്ന നിരവധി രോഗികൾക്ക് ഒരു ചെറിയ സഹായം ചെയ്യാൻ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം.
മെയ് 12ന് ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാൻ എത്തുന്നവർ നിങ്ങൾ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിർന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമ്മുക്ക് സംഭാവന കെടുക്കുവാൻ സാധിക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇതുവഴി 2700 പൗണ്ടോളം നമുക്ക് ക്യാൻസർ റിസേർച്ചിന് നൽകുവാൻ സാധിച്ചൂ.

ഇടുക്കി ജില്ലാക്കാരായ പ്രവാസികളുടെ ഈ സ്നേഹ കുട്ടായ്മ എല്ലാ വർഷവും ഭംഗിയായി നടത്തി വരുന്നതോടെ ഒപ്പം നമ്മൾ യുകെയിലും, ജൻമ നാട്ടിലും വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിദേശത്താണങ്കിലും പിറന്ന മണ്ണിനോടുള്ള നമ്മുടെ സ്നേഹം മറക്കാതെ നിലനിർത്തുന്നതിൽ ഇടുക്കി ജില്ലയിൽ മത, രാഷ്ടിയ നേതൃത്വത്തിന്റെ പ്രശംസ നേടാൻ ഇടുക്കി ജില്ലാ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്.
ഓരോ വർഷം കഴിയുമ്പോഴും ജനകീയമായി തെരഞ്ഞെടുക്കുന്ന കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥവും, ജനോപകാരപ്രദവുമായ വിവിധ പരിപാടികൾ നടപ്പാക്കി നല്ലൊരു കൂട്ടായ്മയായി അനുദിനം മുന്നേറികൊണ്ടിരിക്കുന്നു.
പ്രവാസികളായി കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാരമ്പര്യവും, ഐക്യവും,സ്നേഹവും പരിപോഷിപ്പിക്കുന്നതിനും വിവിധ പ്രദേശത്തുള്ളവർ തമ്മിൽ കുശലം പറയുന്നതിന്നും, നമ്മുടെ കുട്ടികളുടെ കലാ, കായിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, പ്രോൽസാഹിപ്പിക്കുന്നതിനും വർഷത്തിൽ ഒരിക്കൽ മാത്രം ഒത്തു കുടുന്ന ഒരു ദിവസമാണ് നമ്മുടെ സംഗമം.
ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും ആസ്വാദ്യകരമാക്കാൻ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലേക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓർമ്മിപ്പിക്കുന്നു..
യുകെയിൽ ഉളള എല്ലാ ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തിൽ പങ്ക് ചേരുവാൻ ഇടുക്കി ജില്ലാ സംഗമം ഹാർദ്ദവമായി നിങ്ങളെ ക്ഷണിക്കുന്നു.

വേദിയുടെ അഡ്രസ്,
community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.