Latest News

ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന് ആശംസകൾ നേർന്ന് ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ

2017-04-11 07:16:52am | റോയ് മാത്യു

 മെയ് മാസം ആറാം തീയതി ബിർമിംഹാമിലെ വുൾവർഹാംപ്ടണിൽ നടക്കുന്ന ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പുർത്തിയായി. സംസ്ഥാനത്തെ മികച്ച നിയമസഭ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ട റോഷി അഗസ്റ്റിൻ MLA ഇടുക്കി ജില്ലാ സംഗമത്തിന് ആശംസകൾ നേർന്നു. നമ്മുടെ ഈ കൂട്ടായ്മ രാഷ്ടിയ ജാതിമത വിശ്വാസത്തിന് അതിതമായി ഇടുക്കി ജില്ലാക്കാർ തമ്മിലുള്ള സ്നേഹ ബദ്ധത്തിനും ,ആന്യനാട്ടിൽ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാര്യമമ്പ്യര്യവും സ്നേഹവും കാത്തു പരിപോക്ഷിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ഒരു ദിനമായി മാറട്ടെ എന്നും ആശംസിച്ചു.ജൻമനാടിന്റെ കൂറും മണവും സംസ്ക്കാരവും നിലനിർത്തി ഇടുക്കി ജില്ലക്കാർ തമ്മിലുള്ള സ്നേഹബെദ്ധം കൂട്ടി ഉറപ്പിക്കുന്നതിന്ന തരത്തിലുള്ള  പ്രവർത്തനങ്ങൾ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ കുട്ടായ്മയ്ക്ക്  പ്രത്യേക നന്ദിയും രേഖപ്പെടുത്തി.