Latest News

ന്യൂ കാസിൽ കേന്ദ്രീകരിച്ചു പുതിയ സാംസ്കാരിക സംഘടന രൂപീകരിക്കുന്നു . (മാൻ) യുക്മയുമായും സഹകരിക്കും

2017-04-12 01:56:35am |
ന്യൂകാസിൽ . നോർത്ത് ഈസ്റ്റിലെ മലയാളികളെ ഒന്നിച്ചു ചേർത്തിണക്കികൊണ്ട് മലയാളത്തനിമയും , സംസ്കാരവും , പൈതൃകവും , വളർത്തുവാനും , സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുവാനും ഉദ്ദേശിച്ചു  ന്യൂകാസിൽ കേന്ദ്രമാക്കി പുതിയ മലയാളി സംഘടന  മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്(മാൻ) പിറവിയെടുക്കുന്നു . സാധാരണ മലയാളിൻസംഘടനകളിൽ നിന്ന് വ്യത്യസ്തമായി  സ്ഥിരം കൂട്ടായ്മകൾക്കും , കൂടിച്ചേരലുകൾക്കും അപ്പുറം  അംഗങ്ങളുടെ വ്യക്തിത്വ വികാസത്തിനും , സാമൂഹ്യ വികാസത്തിനും ഉതകുന്ന കർമ്മ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം എന്ന് ഇന്നലെ നടന്ന ആദ്യ ആലോചന യോഗത്തിൽ തീരുമാനം ആയി .
 
കലാ , കായിക രംഗങ്ങളിൽ പ്രതിഭയുള്ള ആളുകളെ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും വേണ്ട കർമ്മ പദ്ധതികൾ സങ്ഹടന ആവിഷ്കരിക്കും , പ്രവാസി ജീവിതത്തിൽ  പുതു തലമുറയ്ക്ക്  കൈമോശം വരുന്ന മലയാളിത്വവും ,ഭാഷയും ,സംസ്കാരവും ,എന്നും കാത്തു സൂക്ഷിക്കുവാൻ പ്രചോദനം നൽകുകയും ചെയ്യും . നാടിന്റെ മൂല്യങ്ങൾ എന്നും കാത്തു സൂക്ഷിക്കുവാനും ,പരസ്പര സഹവർത്തിത്വത്തോടുകൂടി , പങ്കുവെക്കലിന്റെയും ,സ്നേഹത്തിന്റെയും മാതൃക യിലൂടെ മുൻപോട്ടു നീങ്ങുവാനും  അംഗങ്ങളെ പര്യാപ്തമാക്കും . ഉടൻ തന്നെ സംഘടനയുടെ ഔദ്യോഗിക ഉത്‌ഘാടനം നടത്താനാണ് തീരുമാനം.
 
യു കെ മലയാളികളുടെ ദേശീയ കൂട്ടായ്മയായ  യുക്മയും ആയി സഹകരിച്ചു പ്രവർത്തിക്കാനും ആലോചന യോഗം തീരുമാനം എടുത്തു . ആദ്യ യോഗത്തിൽ സംഘടനയുടെ ഗവേർണിംഗ്‌ ബോഡി അംഗങ്ങളായ വർഗീസ് തെനംകാല, ജിജോ മാധവപ്പള്ളിൽ ,  സജി കാഞ്ഞിരപ്പറമ്പിൽ , ജിബി ജോസ് , ജൂബി എം.സി. , ബിനു കിഴക്കയിൽ , രാജു എബ്രഹാം നെല്ലുവേലിൽ , ഷെല്ലി ഫിലിപ്പ് , ജോഷി ജോസഫ് , ബിജു ജോർജ് കണമെന്നിൽ , റോബിൻ പൗലോസ് ,ഷൈമോൻ തോട്ടുങ്കൽ ,ഹണി ബാബു ,ഷിന്ടോ ജെയിംസ് , ഷിബു എട്ടുകാട്ടിൽ  എന്നിവർ പങ്കെടുത്തു . കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ യോഗം ഉടൻതന്നെ വിളിച്ചു ചേർക്കുമെന്നും ഭാരവാഹികൾ അറിയിച്ചു .