Latest News

കേരളാ ക്ലബ് നനീട്ടന് നവ നേതൃത്വം

2017-04-12 03:52:53am | സജീവ് സെബാസ്റ്റ്യൻ
വർഷങ്ങളായി വളരെ വ്യത്യസ്തമായി പ്രവർത്തനങ്ങളാൽ മുന്നേറികൊണ്ടിരിക്കുന്നതും യു കെ യിൽ സ്വന്തമായി ബസ് സർവീസ് ഉള്ള ഏക അസോസിയേഷനുമായ കേരള ക്ലബ് നനീട്ടന്റെ നവ സാരഥികളെ തിരഞ്ഞെടുത്തു .കഴിഞ്ഞ ദിവസം  നനീട്ടനിലെ ഔർ ലേഡി ഓഫ് എ ഞെൽസ് പാരിഷ് ഹാളിൽ നടന്ന വാർഷിക പൊതു യോഗത്തിലാണ് ക്ലബ്ബിന്റെ നവ സാരഥികളെ  തിരഞ്ഞെടുക്കപ്പെട്ടത് .കേരള ക്ലബ് നനീട്ടന്റെ പുതിയ പ്രസിഡന്റ് ആയി ജോബി ഐത്തിലും സെക്രട്ടറി ആയി ജിറ്റോ ജോണും ട്രഷറർ ആയി ബിൻസ്മോൻ ജോർജ്ജും ജോയിന്റ് സെക്രട്ടറി ആയി പ്രിൻസ് ജോസഫും തിരഞ്ഞെടുക്കപ്പെട്ടു  .ക്ലബ്ബിന്റെ പി ർ ഒ ആയി സെൻസ് ജോസ് കൈതവേലിലും അഡ്‌വൈസർ ആയി അഡ്വക്കേറ്റ് ബെന്നി ജോസും പ്രവർത്തിക്കും .ക്ലബ്ബിന്റെ കരാട്ടെ കോർഡിനേറ്റർ ആയി സജീവ് സെബാസ്റ്യാനും പ്രോഗ്രാം കോർഡിനേറ്റർ ആയി ജോ ചാമക്കാലയും തിരഞ്ഞെടുക്കപ്പെട്ടു .സ്പോർട്സ് കോർഡിനേറ്റർ ആയി ഷിജോ മാത്യുവും യൂത്തിന്റെ കോർഡിനേറ്റർ ആയി സ്നേഹ സെൻസിനെയും തിരഞ്ഞെടുത്തു .
 
നിരവധി പ്രോഗ്രാമുകളാണ് ഈ വരും വർഷത്തേക്ക് കേരള ക്ലബ് നനീട്ടന്റെ അണിയറയിൽ തയ്യാറായി കൊണ്ടിരിക്കുന്നത് അതിൽ ഏറ്റവും അടുത്തു നടക്കുന്നത് കേരള ക്ലബ് നനീട്ടൻ കഴിഞ്ഞ മുന്ന് വർഷങ്ങളിലായി നടത്തിവരുന്ന ഓണത്തിനോടനുബന്ധിച്ചു നടത്തിവരുന്ന ഓൾ യു കെ ചീട്ടുകളി മത്സരം ആണ് .മൂന്നാമത് ഓൾ യു കെ ചീട്ടുകളി മത്സരങ്ങൾ  ഈ വരുന്ന  ജൂലൈ 15 ,16 തിയതികളിലാണ് നടത്തുവാൻ തീതീരുമാനിച്ചിരിക്കുന്നത്  .മുൻ വർഷങ്ങളിലെ  പോലെ തന്നെ ആകർഷകമായ ക്യാഷ് അവാർഡുകളും മറ്റ്  സമ്മാനങ്ങളാണ് ഈ വർഷത്തെ വിജയികളെ കാത്തിരിക്കുന്നത്.
 
മുൻ വർഷങ്ങളിൽ കേരള ക്ലബ് നനീട്ടന് നൽകിയിട്ടുള്ള പ്രോത്സാഹനങ്ങൾക്കും  സഹരണത്തിനും നന്ദി പറയുന്നതോടൊപ്പം   ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും സഹായവും സഹരണവും അഭ്യർഥിക്കുന്നതോടൊപ്പം  യു കെ യിലെ എല്ലാ ചീട്ടുകളി പ്രേമികളെയും ജൂലൈ 15 ,16 തിയതികളിൽ നടക്കുന്ന ഓൾ യു കെ ചീട്ടുകളി മത്സരങ്ങളിലേക്കു ഹൃദയപൂർവം ക്ഷണിക്കുകയും ചെയ്യുന്നതായി കേരള ക്ലബ് നനീട്ടനു വേണ്ടി ക്ലബ് പ്രസിഡന്റ് ജോബി ഐത്തിൽ അറിയിക്കുന്നു