Latest News

സ്കോട്ലാൻഡിലെ മലയാളീ സമൂഹത്തിലെ മികച്ച ഗായകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ യുണൈറ്റഡ് സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ.പ്രഥമ സ്കോട്ടിഷ് സ്റ്റാർ സിംഗർ ജൂനിയർ, സബ് ജൂനിയർ, സീനിയർ മത്സരങ്ങൾ മെയ് 24ന് ഗ്ലാസ് ഗോയിൽ.

2018-05-11 10:10:59am | ജിമ്മി ജോസഫ്
 
 
മെയ് 24ന്  വൈകുന്നേരം 4:30 മുതൽ ഗ്ലാസ് ഗോയിലെ ഈസ്റ്റ കിൽ ബ്രൈഡ് ഔവർ ലേഡി ഓഫ് ലൂർദ്ദ് പള്ളി ഹാളിൽ വച്ച് പ്രഥമ സ്കോട്ടിഷ് മലയാളി സ്റ്റാർ സിംഗർ സീനിയർ,ജൂണിയർ, സബ് ജൂണിയർ മത്സരങ്ങൾ നടത്തപ്പെടുന്നു. 18 വയസ്സുവരെയുള്ളവർക്കു വേണ്ടിയുള്ള മത്സരം മാത്രം നടത്താനുണുദ്ദേശിച്ചിരുന്നതെങ്കിലും ,പൊതുജനാഭിപ്രായം കണക്കിലെടുത്ത് 18 വയസ്സിനു മുകളിലേക്കുള്ള വരെയും മത്സരിപ്പിക്കാൻ സംഘാടകർ നിർബന്ധിതരായിയിരിക്കുകയാണ്. സ്കോട്ലാൻഡിൽ താമസിക്കുന്ന ഏതൊരു മലയാളിക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. 3 കാറ്റഗറിയിലാണ് മത്സരങ്ങൾ നടത്തുക.12 വയസ്സിൽ താഴെയുള്ളവരുടെ ഗ്രൂപ്പും 12 മുതൽ 18 വരെയുള്ളവരുടെ ഗ്രൂപ്പും 18 വയസ്സിനു മുകളിലേക്കുള്ള മുതിർന്നവരുടെ ഗ്രൂപ്പും.ഈ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് 20ന് മുൻപായി പേര് രജിസ്ട്രർ ചെയ്യേണ്ടതാണ്.ശ്രീ. വേണുഗോപാലും സംഘവും വിധി നിർണ്ണയം നടത്തുന്ന ഈ മത്സരത്തിലെ വിജയികളെ മെയ് 25 ന് നടക്കുന്ന വേണുഗീതം 2018ൽ ആദരിക്കും.
മെയ് 25 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഗ്ലാസ് ഗോയിലെ മദർവെൽ കൺസേർട്ട് ഹാളിൽ വച്ചാണ് വേണുനാദ സംഗീത സപര്യയുടെ 35 മത് വാർഷികത്തിന്റെ ആഘോഷാരവങ്ങൾക്ക് തുടക്കം കുറിക്കുക.
 
 പ്രശസ്ത പിന്നണി ഗായകരായ ജി. വേണുഗോപാൽ, വൈഷ്ണവ് ഗിരീഷ്, മൃദുല വാര്യർ, ഡോ. വാണീ ജയറാം, ഫാ.വിൽസൺ മേച്ചേരിൽ, പ്രശസ്ത മെൻറലിസ്റ്റും മൈൻഡ് മാജിഷ്യനുമായ രാജമൂർത്തി, മിനി സ്ക്രീൻ അവതാരകൻ കോമഡി ആർട്ടിസ്റ്റ് സാബു തിരുവല്ല, കീബോർഡിസ്റ്റ് രാജ് മോഹൻ, കൂടാതെ സ്കോട് ലാൻഡ് മലയാളികൾക്ക് ഇന്നേവരെ പരിചിതമല്ലാത്ത എൽ ഇ ഡി  സ്റ്റേജ് സംവിധാനങ്ങളും, മികച്ച അവതരണ ശൈലിയും ,കലാഭവൻ നൈസ് അണിയിച്ചൊരുക്കുന്ന ന്യത്തനൃത്യങ്ങളും കൂടിച്ചേരുമ്പോൾ  വേണുഗീതം2018 അനുവാചകരെ ദൃശ്യശ്രവണ മായിക മാസ്മരികതയുടെ കാണാപ്പുറ തലങ്ങളിലെത്തിക്കും എന്നു തീർച്ച.
സ്കോട്ടിഷ്  മലയാളി സ്റ്റാർ സിംഗറിനെക്കുറിച്ച് വിശദ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ
സ്റ്റാർ സിംഗർ കോർഡിനേറ്റർ 
സോജോ ആന്റണി ഗ്ലാസ്ഗോയെ
 07535 974024 എന്ന നമ്പറിലും യുസ്മ സെക്രട്ടറി അനിൽ കിർക്കാൾഡിയെ 
07862 230620 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ് .