Latest News

യുക്മ നാഷണൽ കായിക മേള ജൂലൈ 14ന്

2018-05-13 02:42:18am | ബാല സജീവ്കുമാർ

ബെർമിങ്ങാം∙ യുകെ മലയാളികള്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിന് യുക്മ നടത്തിവരുന്ന പ്രവർത്തന പരിപാടികളുടെ ഭാഗമായ യുക്മ നാഷണല്‍ കായിക മാമാങ്കത്തിന് ജൂലൈ 14 നു ബെര്‍മിങ്ങാമിലെ വിൻഡ് ലി  ലെഷര്‍ സെന്റർ  വേദിയാകും. മുൻ വർഷങ്ങളിലെ കായികമേളകളുടെ ആവേശത്തിന്റെ ഒരംശം പോലും ചോർന്നു പോകാതെ ഓരോ റീജിയനുകളും അംഗ അസോസിയേഷനുകളും നാഷനൽ കായിക മേളക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി റീജിയനൽ കായിക മേളകൾ പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുന്നു. റീജിയനൽ കായിക മേളയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവർക്ക് മാത്രമേ നാഷനൽ കായികമേളയിൽ മത്സരിക്കാൻ അവസരം ഉണ്ടായിരിക്കുകയുള്ളൂ.

കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍,സീനിയര്‍, അഡൾട്സ് ,സൂപ്പര്‍ സീനിയര്‍ എന്നീ ആറു വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50,100,200, 800 മീറ്റര്‍ ഓട്ട മത്സരങ്ങളും ഷോട്ട്പുട്ട്,ലോങ്ങ്‌ജംപ് മത്സരങ്ങളും റിലേ മല്‍സരങ്ങളുമാണ് ഉള്ളത്. ദേശീയ വടം വലി മത്സരവും ഉണ്ടായിരിക്കും. വിജയികള്‍ക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും.

വടംവലി മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക്എവര്‍റോളിങ് ട്രോഫിയും ക്യാഷ് അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റീജിയനും അസോസിയേഷനും എവര്‍റോളിങ് ട്രോഫികളും സമ്മാനിച്ച്‌  ആദരിക്കും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ യുക്മ വെബ്സൈറ്റ് സന്ദർശിക്കുക.  വിശദ വിവരങ്ങൾക്ക് യുക്മ നാഷണല്‍ സ്പോര്‍ട്സ് മീറ്റ് കണ്‍വീനര്‍ സുരേഷ് കുമാറിനെ  ( 07903986970 ) ബന്ധപ്പെടാം.

കായിക മേള നടക്കുന്ന വേദിയുടെ വിലാസം

Windley Leisure Center ,

Clifton Road,

Sutton Coldfield,

Birmingham