Latest News

അയർക്കുന്നം- മറ്റക്കര സംഗമം കോട്ടയം എം പി ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും, ആദ്യസംഗമം അവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

2017-04-15 01:35:44am | ജോയൽ ചെറുപ്ലാക്കിൽ

ഗൃഹാതുരത്വം നിറഞ്ഞ നാടിന്റെ ഓർമ്മകളും, സൗഹൃദങ്ങളും സാംസ്കാരിക പൈതൃകവും മനസ്സിൽ സൂക്ഷിക്കുന്ന അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നും, സമീപസ്ഥലങ്ങളിൽ നിന്നുമായി യു കെ യിൽ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമത്തിൽ മുഖ്യ അതിഥിയായി കോട്ടയത്തിന്റെ സ്വന്തം എം പി ജോസ് കെ മാണി പങ്കെടുക്കും. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട  അയർക്കുന്നം -മറ്റക്കരയിലെയും സമീപ പ്രദേശങ്ങളിലെയും കുടുംബങ്ങളുമായി നേരിട്ട് ബന്ധമുള്ള ജനപ്രതിനിധിയായ ജോസ് കെ മാണി സംഗമത്തിൽ പങ്കെടുക്കണമെന്നുള്ള  സംഘാടകരുടെ അഭ്യർത്ഥന സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. മാസം 29-നു  ബെർമിംഗ്ഹാമിന്‌ അടുത്തുള്ള വോൾവർഹാംപ്ടണിൽ വച്ച് നടക്കുന്ന ആദ്യ സംഗമത്തിന്റെ ഉദ്‌ഘാടനം അദ്ദേഹം നിർവഹിക്കുന്നതും, ദിവസം മുഴുവൻ സംഗമത്തിൽ പങ്കെടുക്കുന്ന കുടുംബാംഗങ്ങളോടോത്ത് അദ്ദേഹം ചിലവഴിക്കുകയും ചെയ്യുന്നതാണ്

 

നാടിന്റെ സർവതോന്മുഖമായ വികസനത്തിനും, പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്കും നിരന്തരമായി ഇടപെടലുകൾ നടത്തുന്ന വിദേശകാര്യ സമിതി അംഗം കൂടിയായ ജോസ് കെ മാണി എം പി യെത്തന്നെ മുഖ്യാതിഥിയായി ലഭിച്ചതിലുള്ള സന്തോഷത്തിൽ ആദ്യ സംഗമം കൂടുതൽ ശ്രദ്ധേയവും പ്രൗഢോജജ്വലവുമാക്കാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകരും ഓരോ കുടുംബാംഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്

 

സംഗമത്തിന്റെ ജനറൽ കൺവീനർ കൂടിയായ സി. ജോസഫ് രചിച്ച്, ജോജി കോട്ടയം ഈണം നൽകി, സുരേഷ് അയിരൂർ ആലപിച്ച നാടിന്റെ ഓർമ്മകൾ ഉണർത്തുന്ന മനോഹര ദൃശ്യങ്ങൾ കൊണ്ട് സംന്പന്നമായ, യു-ട്യൂബിൽ റിലീസ് ചെയ്ത സംഗമത്തിന്റെ തീം സോങ്ങ് വീഡിയോ ഇതിനോടകം അനവധി ആളുകൾ കേൾക്കുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്തുകഴിഞ്ഞു. ഇക്കഴിഞ്ഞ ജി.സി. എസ് . / ലെവൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഗമത്തിലെ അംഗങ്ങളുടെ കുട്ടികളെ സംഗമവേദിയിൽ അംഗീകാരം നൽകി ആദരിക്കുന്നതുമാണ്. ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയിട്ടുള്ള നിയമാവലി അനുസരിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്, ഓരോ വർഷവും കലാ-കായിക-വിനോദ പരിപാടികൾ ഉൾപ്പെടുത്തി കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിക്കുവാനും, ചാരിറ്റി പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിവിധ കർമ്മ പരിപാടികൾ നടപ്പിലാക്കുവാനുള്ള പ്രവർത്തനങ്ങളാണ് സംഘാടകർ വിഭാവന ചെയ്യുന്നത്

 

അയർക്കുന്നം-മറ്റക്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർക്കും, പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവർക്കും, വിവാഹ ബന്ധമുള്ളവർക്കും കുടുംബത്തോടൊപ്പം സംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്നും, പ്രഥമസംഗമം അവിസ്മരണീയമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും സംഘാടകർ അറിയിച്ചു. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ദീർഘയാത്ര ചെയ്ത് എത്തിച്ചേരുന്ന ഓരോ കുടുംബത്തിനും വേണ്ട ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്

 

ഏപ്രിൽ 29-ന്‌ രാവിലെ 9 മണിക്ക് തന്നെ കുടുംബാംഗങ്ങൾ എത്തിച്ചേരുവാൻ  ശ്രമിക്കണമെന്നും, രാവിലെ പത്തുമണിക്ക് ഉദ്‌ഘാടന പരിപാടികൾ ആരംഭിക്കുമെന്നും, തുടർന്ന് വൈവിധ്യങ്ങളായ കലാപരിപാടികളോടെ സംഗമം തുടരുമെന്നും സംഘാടകർ അറിയിച്ചു. സംഗമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ കൺവീനർമാരേയോ താഴെ പറയുന്നവരെയോ ബന്ധപ്പെടേണ്ടതാണ്

 

സി. . ജോസഫ്  ( ജനറൽ കൺവീനർ) 07846747602 

ജോജി ജോസഫ്  07809770943 

ഷൈനു ക്ലയർ മാത്യൂസ്  07872514619 

ബാലസജീവ് കുമാർ   07500777681 

 

സംഗമ വേദിയുടെ വിലാസം 

 

UKKCA Hall

Woodcross Lane 

Wolverhampton

WV14 9BW

 

Date 29/04/2017, Time 9:00am - 6:00 pm