Latest News

വേണുഗീതം 2018: ലണ്ടൻ വേദിയിൽ ജി. വേണുഗോപാലിനൊപ്പം യുകെയിലെ കൊച്ചു ഗായകരും

2018-05-22 03:07:49am | ജയ്സൺ ജോർജ്

ലണ്ടൻ∙ ജി. വേണുഗോപാൽ നയിക്കുന്ന വേണുഗീതം 2018 ന്റെ ലണ്ടൻ വേദിയിൽ വേണുഗോപാലിനും മറ്റു ഗായകർക്കുമൊപ്പം യുകെയിലെ കുരുന്നു ഗായകരും അണിനിരക്കുന്നു. സംഘാടകർ നടത്തിയ യൂത്ത് ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഴു കൊച്ചു ഗായകർക്കാണ് ഈ അസുലഭ അവസരം ലഭിച്ചിരിക്കുന്നത്. 

pjimage

ഹെലൻ റോബർട്ട്, ഡെന്ന ആൻ ജോമോൻ, നിവേദ്യ സുനിൽകുമാർ, കീർത്തന തെരേസ കുറ്റിക്കാട്ട്, ടെസ്സ ജോൺ, ടാനിയ റെജി, ആനി അലോഷ്യസ് എന്നിവര്‍ക്കാണ് പടാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. 28 ന് അരങ്ങേറുന്ന ഷോയിൽ ജി വേലുഗോപാലിനും മറ്റു പ്രശസ്ത ഗായകർക്കൊപ്പം ഈ കുരുന്നു പ്രതിഭകളും അണിനിരക്കും. ലണ്ടൻ മാനോർപാർക്കിലുള്ള മനോഹരമായ റോയൽ റീജൻസി ഹാളിൽ വൈകിട്ട് 5 മുതലാണ് വേണുഗീതം 2018 അരങ്ങേറുന്നത്.