Latest News

ഷെഫീല്‍ഡിലും മാഞ്ചസ്റ്ററിലും കേരളാ പൂരം റോഡ് ഷോയ്ക്ക് സീകരണം

2018-06-17 03:22:19am |

ലണ്ടൻ∙ കേരളാ പൂരം 2018 ലെ പ്രധാന ഇനമായ മത്സരവള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റോഡ്‌ ഷോ സ്വീകരണം ഏറ്റുവാങ്ങി പര്യടനം തുടരുന്നു. എവറോളിങ്‌ ട്രോഫിയുമായി റോഡ്‌ ഷോ ക്യാപ്റ്റന്‍ ടിറ്റോ തോമസിന്റെ നേതൃത്വത്തിലാണ് പര്യടനം നടക്കുന്നത്. 

kerala-pooram-road-show1

ഷെഫീല്‍ഡ് സെന്റ്‌ പാട്രിക്‌ സ്കൂള്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ യുണൈറ്റഡ് ബോട്ട് ക്ലബ് ക്യാപ്റ്റന്‍ രാജു ചാക്കോയും വൈസ്‌ ക്യാപ്റ്റന്‍ മാണി തോമസും ചേര്‍ന്ന് റോഡ് ഷോ ക്യാപ്റ്റന്‍ ടിറ്റോ തോമസിനെ സ്വീകരിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ യുക്മ യോര്‍ക്ക്ഷെയര്‍ റീജനല്‍ പ്രസിഡന്റ്‌ കിരണ്‍ സോളമന്‍ അധ്യക്ഷത വഹിച്ചു. എസ്‌കെസിഎ പ്രസിഡന്റ്‌ വര്‍ഗ്ഗീസ്‌ ദാനിയേല്‍, സെക്രട്ടറി ജിമ്മി ജോസഫ്‌, ട്രഷറര്‍ റോജന്‍ ജയിംസ്, കമ്മറ്റി അംഗങ്ങളായ ജോസ്‌ ജോര്‍ജ്ജ്, ബിജോയ്‌ ആന്‍ഡ്രുസ് എന്നിവര്‍ പ്രസംഗിച്ചു. ബോട്ട്‌ ക്ലബ്‌ ഭാരവാഹികളായ ഷൈജു പോള്‍, ഷിബു ജോര്‍ജ്ജ്‌, ബിബിന്‍, ബിജു മാത്യൂ, അന്‍സില്‍ രാജന്‍, സജിന്‍ രവീന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

kerala-pooram-road-show2

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എംഎംസിഎ) ആഭിമുഖ്യത്തില്‍ സംഘടിച്ചിച്ച സ്വീകരണ പരിപാടിക്ക് എംഎം സിഎ ബോട്ട് ക്ലബ്ബ് എടത്വ ടീമിന്റെ നായകന്‍ സനില്‍ ജോണിന്റെ നേതൃത്വത്തില്‍ ടീമംഗങ്ങളും അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ജോബി മാത്യു, ജനീഷ് കുരുവിള, സാബു ചാക്കോ, ഹരികുമാര്‍ പി.കെ, ജോബി തോമസ്, ആഷന്‍ പോള്‍, ജയ്സന്‍ ജോബ് എന്നിവര്‍ പ്രസംഗിച്ചു. സിബി മാത്യു, ബിനോ ജോസ്, ജോണി ചാക്കോ, ബേബി സ്റ്റീഫന്‍, തോമസ് ജോസഫ്, സോബി ജോണ്‍, ജയ്മോന്‍, ബിജു ജോര്‍ജ്, വര്‍ഗീസ് കോശി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജാഥാ ക്യാപ്റ്റന്‍ ടിറ്റോ തോമസ് മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി.